Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഫ്രാൻസ് ആരാധകരേ,ഇതിലേ ഇതിലേ...ഫ്രഞ്ച് ഫുട്ബോൾ ഫാൻസ് ഇന്ന് ദോഹയിൽ ഒത്തുകൂടുന്നു

July 29, 2022

July 29, 2022

ദോഹ :  ഫ്രഞ്ച് ഫുട്ബോൾ ഫാൻസ് ക്ലബ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ലെസ്സ് ബ്ലൂസ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ (ജൂലൈ 29,വെള്ളി)ഇന്ന് വൈകുന്നേരം 4:30ന് ദോഹ കോർണിഷിൽ ഒത്തുചേരുന്നു.കാൽപന്തുകളിയുടെ ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ, ആവേശത്തിമർപ്പിലേക്ക് കുതിക്കുന്ന ഫുട്‍ബോൾ ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട ടീമിനെയും കളിക്കാരെയും അടിസ്ഥാനമാക്കി ഒത്തുചേരാനുള്ള അവസരമായാണ് ഫ്രഞ്ച് ആരാധകർ ദോഹയിൽ ഒത്തുകൂടുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ദോഹ കോർണിഷിലെ കൌണ്ട്ഡൌൺ ക്ളോക്കിന് സമീപമുള്ള വേൾഡ് കപ്പ്  പതാകകൾക്കു ചുവട്ടിലായിരിക്കും വൈകുന്നേരം 4:30 ന്  സംഘം ഒത്തുകൂടുക.
താല്പര്യമുള്ള ഫുട്‍ബോൾ ആരാധകരെ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.


Latest Related News