Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
അമീർ കപ്പ് ഫൈനൽ : കഴിഞ്ഞ വർഷത്തെ അമീർ കപ്പ് ഫാൻ കാർഡ് ഉള്ളവർക്ക് മത്സരം സൗജന്യമായി കാണാം

March 17, 2022

March 17, 2022

ദോഹ : അമീർ കപ്പ് ഫുട്‍ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ, കഴിഞ്ഞ വർഷത്തെ ഫാൻ കാർഡ് ഉടമകൾക്ക് സൗജന്യ പ്രവേശനം നൽകുമെന്ന് ഖത്തർ ഫുട്‍ബോൾ അസോസിയേഷൻ അറിയിച്ചു. ഫാൻ ഐഡി കാർഡ് കരസ്ഥമാക്കിയവർക്ക് ഇത് സംബന്ധിച്ച ഇമെയിലും എസ്.എം.എസ് സന്ദേശവും അയച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു  

tickets.qfa.fa എന്ന വെബ്‌സൈറ്റിലൂടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നവർക്കാണ് പ്രവേശനം ലഭിക്കുക. സീറ്റ് ബുക്ക് ചെയ്തതിന് ശേഷം, ഫാൻ ഐഡി ടിക്കറ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത്, ഫാൻ ഐഡി കാർഡിന്റെ വിശദാംശങ്ങൾ നൽകണം. മാർച്ച് 18 ന് നടക്കുന്ന അമീർ കപ്പ് ഫൈനലിൽ അൽ ദുഹൈലും അൽ ഗറാഫയുമാണ് ഏറ്റുമുട്ടുന്നത്.


Latest Related News