Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഫോബ്‌സ് മാസികയുടെ 'ശക്തരായ വനിതാ വ്യവസായികളുടെ പട്ടിക' : ഖത്തറിൽ നിന്നും രണ്ട് വനിതകൾ

February 02, 2022

February 02, 2022

ദോഹ : മിഡിൽ ഈസ്റ്റ് - ആഫ്രിക്കൻ മേഖലയിലെ ശക്തരായ വനിതാ വ്യവസായികളുടെ പട്ടിക പുറത്തിറക്കി. അന്താരാഷ്ട്ര തലത്തിലെ ശ്രദ്ധേയ ജേർണലുകളിൽ ഒന്നായ ഫോബ്‌സ് ആണ് 50 പേരടങ്ങുന്ന പട്ടിക തയ്യാറാക്കിയത്. ഖത്തറിൽ നിന്നുള്ള രണ്ട് വനിതാ സംരംഭകർ പട്ടികയിൽ സ്ഥാനം പിടിച്ചു. 

അംവാൽ ഗ്രൂപ്പ്, അൽ വാബ്‌ സിറ്റി റിയൽ എസ്റ്റേറ്റ് എന്നിവയുടെ സ്ഥാപകയും ചെയർപേഴ്സണുമായ ഷെയ്ഖ ഹനാദി ബിൻത് നാസർ അൽ താനി, ഖത്തർ ഫിനാൻസ് സെന്ററിന്റെ സി.ഇ.ഒ ആയ ഷെയ്‌ഖ അലനൗദ് ബിൻത് ഹമദ് അൽതാനി എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ചത്. ഷെയ്‌ഖ ഹനാദി ലിസ്റ്റിൽ ഒൻപതാം സ്ഥാനം സ്വന്തമാക്കിയപ്പോൾ, നാല്പത്തിയേഴാണ് അലനൗദിന്റെ സ്ഥാനം. 19 രാജ്യങ്ങളിൽ നിന്നുള്ള വനിതകളാണ് ആദ്യ അൻപതിൽ ഉൾപ്പെട്ടത്. 16 പേരുള്ള ബാങ്കിംഗ്, ഫിനാൻഷ്യൽ മേഖലയിൽ നിന്നാണ് ഏറ്റവുമധികം പേർ ലിസ്റ്റിൽ ഇടം പിടിച്ചത്. യു.എ.ഇ യിൽ നിന്നുള്ള എട്ടുപേരും, സൗദിയിൽ നിന്നുള്ള രണ്ടുപേരും ലിസ്റ്റിലുണ്ട്.


Latest Related News