Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഫോക്കസ് മെഡിക്കൽ സെൻ്റർ കിൻ്റർഗാർഡൻ കുട്ടികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

November 17, 2022

November 17, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : നോബിൾ ഇൻ്റർനാഷണൽ കിൻ്റർഗാർഡനിലെ കെ.ജി-1,കെ.ജി-2  ക്ലാസ്സുകളിലെ വിദ്യാർഥികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.നവംബർ 15,16 തീയതികളിൽ നടത്തിയ ദ്വിദിന ക്യാമ്പിൽ 500 ഓളം വിദ്യാർത്ഥികൾ  പങ്കെടുത്തു.ഫോക്കസ് മെഡിക്കൽ സെൻ്ററിലെ ശിശുരോഗവിദ്ഗ്ദൻ ഡോ. രാം ശർമ ക്യാമ്പിന് നേതൃത്വം നൽകി. 

കുട്ടികൾക്കായി ദന്തപരിശോധന, മെഡിക്കൽ സ്ക്രീനിംഗ് തുടങ്ങിയ സേവനങ്ങൾനൽകിയതിന് പുറമെ, ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഫോക്കസ് മെഡിക്കൽ സെൻ്ററിൻ്റെ ഹെൽത്ത് സ്ക്രീനിംഗ് പാക്കേജുകളും നൽകി.

നോബിൾ ഇൻ്റർനാഷണൽ കിൻ്റർഗാർഡനിലെ പ്രധാനാധ്യാപിക അസ്മ റോഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫോക്കസ് മെഡിക്കൽ സെൻ്റർ മാർക്കറ്റിംഗ് മാനേജർ ബിബിൻ, നോബിൾ കിൻ്റർഗാർഡൻ അഡ്മിൻ മാനേജർ സിനിൽ കുമാർ എന്നിവർ പങ്കെടുത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News