Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തറിലെ ആദ്യ 'അൾട്ടിമേറ്റ് റൺ' മാർച്ച്‌ 19 ന്, വിജയികളെ കാത്തിരിക്കുന്നത് മൂന്നര ലക്ഷം റിയാലിന്റെ സമ്മാനത്തുക

March 14, 2022

March 14, 2022

ദോഹ : കായികക്ഷമതയ്ക്ക് ഏറെ പ്രാധാന്യമുള്ള മത്സര ഇനമായ അൾട്ടിമേറ്റ് റണ്ണിന്റെ ഖത്തറിലെ ആദ്യ പതിപ്പ് മാർച്ച്‌ 19 ന് അരങ്ങേറും. ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കതാറയിൽ നടക്കുന്ന മത്സരത്തിൽ ആകെ മൂന്നരലക്ഷം റിയാലാണ് സമ്മാനത്തുക. 7 വയസ്സ് മുതൽ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാൻ കഴിയും. 


നീന്തൽ, സൈക്ലിങ്, ഓട്ടം തുടങ്ങിയ മൂന്ന് ഇനങ്ങളിലായി നിശ്ചിത ദൂരം ഏറ്റവും കുറഞ്ഞ സമയം കൊണ്ട് താണ്ടുന്നവരാണ് മത്സരത്തിൽ വിജയിയാവുക. 7 വയസ്സ് മുതൽ പതിനഞ്ച് വയസുവരെ ഉള്ളവരുടെ ജൂനിയർ കാറ്റഗറിയിൽ രണ്ട് വിഭാഗത്തിലാണ് മത്സരം നടക്കുക. ഇവർക്ക് നീന്തൽ മത്സര ഇനമായി ഉണ്ടാവില്ല. 7 മുതൽ 11 വയസുവരെ പ്രായമുള്ളവർ ആദ്യം ഒരുകിലോമീറ്റർ ഓടണം. ശേഷം, 2.6 കിലോമീറ്റർ സൈക്ലിങും, അവസാന റൗണ്ടിൽ ഒരു കിലോമീറ്റർ കൂടി ഓടുകയും വേണം. 12 മുതൽ പതിനഞ്ച് വയസുവരെ പ്രായമുള്ളവർക്ക് ഒരു കിലോമീറ്റർ ഓട്ടം, 6.5 കിലോമീറ്റർ സൈക്ലിങ്, 3 കിലോമീറ്റർ ഓട്ടം എന്നിങ്ങനെയാണ് മത്സരഘടന. മുതിർന്നവരുടെ കാറ്റഗറിയിൽ 750 മീറ്റർ നീന്തലും, 20 കിലോമീറ്റർ സൈക്ലിങും, 5 കിലോമീറ്റർ ഓട്ടവുമാണുള്ളത്. മത്സരങ്ങളിൽ മികവ് പുലർത്തുന്നവരെ ഖത്തർ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കുമെന്നും സംഘാടകർ അറിയിച്ചു.  മുതിർന്നവർക്ക് 500 റിയാലും, ജൂനിയർ വിഭാഗങ്ങൾക്ക് 75 റിയാലുമാണ് രജിസ്‌ട്രേഷൻ ചാർജ്. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് http://qqtriseries.com/event/theultimate2022 എന്ന വെബ്‌സൈറ്റിലൂടെ പേര് രജിസ്റ്റർ ചെയ്യാം.


Latest Related News