Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
അൽമീര ഖത്തറിലെ ആദ്യത്തെ കാഷ്യർ ഇല്ലാത്ത സ്റ്റോറുകൾ തുറക്കുന്നു

August 21, 2022

August 21, 2022

ദോഹ :  കാഷ്യർ ഇല്ലാത്ത(ചെക് ഔട്ട് ഫ്രീ) അൽ മീര സ്റ്റോറുകൾ ലോക കപ്പിന്‌ മുമ്പായി ഉദ്ഘാടനം ചെയ്യും. അത്യാധുനിക സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ബുദ്ധിയും ഉപയോഗിച്ചാണ് ഈ സ്റ്റോറുകൾ പ്രവർത്തിക്കുക.
ചെക്ക് ഔട്ട് ഇല്ലാത്ത സ്റ്റോറുകൾക്ക് സാങ്കേതികവിദ്യ നൽകുന്നത് സിപ്പിൻ കമ്പനിയാണ്. കാഷ്യർ ഇല്ലാത്ത ഈ സ്റ്റോറുകളിൽ ഭക്ഷണപാനീയങ്ങളും മറ്റു അത്യാവശ്യ സാധനങ്ങളുമാണ് ലഭിക്കുക.

ഷോപ്പിൽ പ്രവേശിക്കുന്ന ഉടനെത്തന്നെ ഉപഭോക്താവിനെ സാങ്കേതികവിദ്യയും നിരവധി ക്യാമറകളും ഉപയോഗിച്ച് ട്രാക്ക് ചെയ്യും. ഓരോ ഉപഭോക്താവിനും ഓട്ടോമാറ്റിക് ആയി പ്രത്യേകം വെർച്വൽ കാർട്ട് ഉണ്ടാക്കും. ഷെൽഫിൽ നിന്നും സാധനം എടുത്താലും തിരികെവെച്ചാലും ഇത് വെർച്വൽ അക്കൗണ്ടിൽ രേഖപ്പെടുത്തും. ഉപഭോക്താവ് സ്റ്റോറിൽ നിന്നും പുറത്തുപോകുമ്പോൾ വാങ്ങിയ സാധനങ്ങളുടെ കൃത്യമായ വില ക്രെഡിറ്റ് കാർഡിൽ നിന്നും പിൻവലിക്കും. കാഷ്യർ ഇല്ലാത്തതിനാൽ വാങ്ങിയ സാധനങ്ങളുടെ വില കൗണ്ടറിൽ വെച്ച് ഒന്നിച്ചു കണക്കുകൂട്ടേണ്ടതില്ല.
സിപ്പിൻ ടെക്നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന 60 സ്റ്റോറുകൾ ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.

അത്യാധുനിക ഷോപ്പിംഗ് സൗകര്യങ്ങളും സാങ്കേതികവിദ്യയും ഖത്തറിലെ ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അൽ മീര അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News