Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തറിൽ മൂല്യവർധിത നികുതി(വാറ്റ്) ഉടൻ നടപ്പാക്കില്ലെന്ന സൂചന നൽകി ധനമന്ത്രി

June 22, 2022

June 22, 2022

ദോഹ : ഖത്തറിൽ മൂല്യവർധിത നികുതി അഥവാ വാറ്റ് ഉടൻ നടപ്പാക്കിയേക്കില്ലെന്ന് സൂചന നൽകി ധനകാര്യ മന്ത്രി. ഗൾഫിൽ മൂല്യവർധിത നികുതി ഇനിയും പ്രാബല്യത്തിൽ വന്നിട്ടില്ലാത്ത രണ്ടു ഗൾഫ് രാജ്യങ്ങളിൽ ഒന്നായ ഖത്തറിൽ ജനങ്ങളിൽ അധിക ബാധ്യത ചുമത്തുന്നതിന് ഇനിയും സമയം വേണ്ടിവരുമെന്ന് സൂചനയാണ് നൽകിയത്.

"അത്തരം നികുതികൾ പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള ശരിയായ സമയം ഏതെന്നു ഞങ്ങൾ പരിശോധിക്കും-" ദോഹയിൽ നടക്കുന്ന ഖത്തർ ഇക്കണോമിക് ഫോറത്തിനിടെ  ബ്ലൂംബെർഗ് ടെലിവിഷനു നൽകിയ അഭിമുഖത്തിൽ ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി പറഞ്ഞു.നികുതി പരിഷ്കാരങ്ങൾ സർക്കാർ ലക്ഷ്യമാക്കുന്ന പദ്ധതികളുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാറ്റ് എപ്പോൾ നടപ്പാക്കുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും  കോവിഡ് വ്യാപനത്തെ തുടർന്ന് പ്രയാസമനുഭവിക്കുന്ന  ജനങ്ങൾക്ക് മേൽ അധിക ബാധ്യത ചുമത്തുന്നത് കരുതലോടെ മാത്രമായിരിക്കുമെന്നും  കഴിഞ്ഞ വർഷം അൽ കുവാരി വ്യക്തമാക്കിയിരുന്നു.

വിലക്കയറ്റവും പണപ്പെരുപ്പവും ഉൾപെടെയുള്ള ആഗോള പ്രവണതകൾ ഖത്തറിലും പ്രകടമാണെന്നിരിക്കെ,ഇത്തരം അധിക നികുതികൾ ഏർപ്പെടുത്തുന്നത് വിപരീത ഫലമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

എണ്ണവിലയിടിവിനെ തുടർന്ന് വരുമാനം വർദ്ധിപ്പിക്കുന്നതിനായി സൗദി അറേബ്യ  2020 ൽ തന്നെ വാറ്റ് നടപ്പാക്കിയിരുന്നു.കുവൈത്തും ഖത്തറും മാത്രമാണ് നിലവിൽ വാറ്റ് നടപ്പിലാക്കാത്ത ഗൾഫ് രാജ്യങ്ങൾ.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News