Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തർ ലോകകപ്പ് : ടീമുകളുടെ അന്തിമചിത്രം വൈകാതെ, അവസാന നറുക്കെടുപ്പ് ഏപ്രിൽ ഒന്നിന്

March 11, 2022

March 11, 2022

ദോഹ : കാൽപന്ത് ലോകത്തെ അതികായർ മാറ്റുരയ്ക്കുന്ന ഖത്തർ ലോകകപ്പിന്റെ അന്തിമചിത്രം ഏപ്രിൽ ഒന്നിന് വ്യക്തമാകും. ഏതൊക്കെ ടീമുകൾ ആരോടൊക്കെ ഏറ്റുമുട്ടുമെന്നതടക്കമുള്ള അവസാന ഘട്ട മത്സരക്രമം ഏപ്രിൽ ഒന്നിന് നടക്കുന്ന നറുക്കെടുപ്പോടെ അറിയാനാകും. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററാണ് നറുക്കെടുപ്പിന് വേദിയാവുക. 

വിവിധ മേഖലകളിൽ നിന്നുള്ള 2000 പ്രത്യേക അതിഥികളും അന്തിമ നറുക്കെടുപ്പിന് സാക്ഷ്യം വഹിക്കാൻ കൺവൻഷൻ സെന്ററിലെത്തും. സമാനതകളില്ലാത്ത നിലവാരത്തിലാണ് ലോകകപ്പിന്റെ മുന്നൊരുക്കങ്ങൾ ഖത്തറിൽ പുരോഗമിക്കുന്നത്. ടൂർണമെന്റിന് വേദിയാവുന്ന എട്ട് സ്റ്റേഡിയങ്ങളും ദോഹയിൽ നിന്നും ഒരുമണിക്കൂർ കൊണ്ട് എത്താവുന്ന ദൂരത്തിൽ ആയതിനാൽ, കാണികൾക്ക് ഒരേദിവസം ഒന്നിലധികം മത്സരങ്ങൾ വീക്ഷിക്കാം. ആദ്യ ഘട്ട ടിക്കറ്റ് വില്പനയിൽ തന്നെ 17 മില്യൺ ടിക്കറ്റുകൾക്കാണ് അപേക്ഷ ലഭിച്ചത്. മിഡിൽ ഈസ്റ്റ് മേഖലയിലെ പ്രഥമ ഫുട്‍ബോൾ ലോകകപ്പ്, അറബ് മേഖലയ്ക്ക് മറക്കാനാവാത്ത അനുഭൂതി സമ്മാനിക്കുമെന്നതുറപ്പാണ്. എൺപതിനായിരം പേരെ വഹിക്കാൻ ശേഷിയുള്ള ലുസൈൽ സ്റ്റേഡിയത്തിൽ, ഡിസംബർ 18 ന് നടക്കുന്ന കലാശപ്പോരാട്ടത്തോടെ, ഫുട്‍ബോൾ ലോകത്തെ പുതിയ കിരീടാവകാശികൾ ആരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ലോകം.


Latest Related News