Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഇവർ പതിനഞ്ച് പേർ ടോക്കിയോവിൽ ഖത്തറിന്റെ പതാകവാഹകരാവും,താരങ്ങൾക്ക് പിന്തുണയുമായി സമൂഹമാധ്യമങ്ങൾ

July 07, 2021

July 07, 2021

ദോഹ: അവര്‍ 15 പേര്‍ ഖത്തറിന്റെ പതാകവാഹകരായി ടോക്കിയോ ഒളിമ്പിക്‌സില്‍ തിളങ്ങും. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെ നടക്കുന്ന ടോക്കിയോ 2020 ഒളിമ്പിക് ഗെയിംസില്‍ പങ്കെടുക്കുന്നത് പ്രമുഖരായ 15 താരങ്ങളാണ്. ഏഴ് കായിക ഇനങ്ങളിലായാണ് ഇവര്‍ ഖത്തറിന്റെ അഭിമാനമാവാന്‍ പോകുന്നത്. കായിക ഭൂപടത്തില്‍ ഈ കൊച്ചു രാജ്യത്തിന്റെ സ്ഥാനം ചെറുതല്ലെന്ന് ഇവര്‍ തെളിയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഖത്തരികള്‍.മത്സരങ്ങള്‍ക്ക് മുന്നോടിയായി ടീം ഖത്തറിനെ പിന്തുണയ്ക്കുന്നതിനായി ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി  പ്രമോഷണല്‍ കാമ്പയിന്‍ ആരംഭിച്ചു കഴിഞ്ഞു. ടീം ഖത്തര്‍ മൊത്തം ഏഴ് കായിക ഇനങ്ങളിലും 6 ട്രാക്ക്ആന്റ് ഫീല്‍ഡ് വിഭാഗങ്ങളിലും മത്സരിക്കും. റോവിംഗ്, അത്ലറ്റിക്‌സ് കായിക ഇനങ്ങളില്‍ രണ്ട് വനിതാ അത്ലറ്റുകള്‍ പങ്കെടുക്കുന്നുവെന്നത് ഏറെ പ്രത്യേകതയുള്ളതാണ്.
മുത്താസ് ബര്‍ഷിം, അബ്ദുറഹ്‌മാന്‍ സാംബ, അബുബക്കര്‍ ഹൈദര്‍, അബ്ദുറഹ്‌മാന്‍ സയീദ് ഹസ്സന്‍, മുസാബ് ആദം, ഫെമി ഒഗുനോദ്, അഷ്റഫ് അംഗദ് എല്‍-സീഫി (അത്ലറ്റിക്‌സ്), മുഹമ്മദ് അല്‍ റുമൈഹി (ഷൂട്ടിംങ്), ഫാരിസ് ഇബ്രാഹിം (ഭാരോദ്വഹനം), ശെരിഫ് യൂനുസ് (ബീച്ച് വോളിബോള്‍) ), അയ്യൂബ് അല്‍ ഇദ്രിസി (ജൂഡോ), അബ്ദുല്‍ അസീസ് അല്‍ ഉബൈദലി (നീന്തല്‍) എന്നിവരാണ് ഖത്തറിന്റെ താരങ്ങള്‍.
100 മീറ്റര്‍ ഇനത്തില്‍  ബഷെയര്‍ അല്‍മാന്‍വാരിയും തുഴച്ചിലില്‍ ചരിത്രത്തിലാദ്യമായി  ഖത്തറി വനിതാ അത്ലറ്റ് താല അബു ജുബാരയും പങ്കെടുക്കും. സമൂഹമാധ്യമങ്ങളിലെല്ലാം ഇവര്‍ക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഫേസ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം,ട്വിറ്റര്‍ തുടങ്ങിയവയിലൂടെയെല്ലാം താരങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.

 


Latest Related News