Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഫിഫാ അറബ് കപ്പിൽ ഇന്ന് തീപാറും,ആദ്യ സെമി മത്സരങ്ങളിൽ ഈജിപ്ത് തുണീഷ്യയെയും ഖത്തർ അൾജീരിയയെയും നേരിടും

December 15, 2021

December 15, 2021

ദോഹ : ഫിഫ അറബ് കപ്പ് ഫുട്ബോള്‍ സെമി പോരാട്ടങ്ങള്‍ ഇന്ന്.ആദ്യ സെമിയില്‍  തുണീഷ്യ ഈജിപ്തിനെ നേരിടും. ഖത്തറും അള്‍ജീരിയയും തമ്മിലാണ് രണ്ടാം സെമി. ആഫ്രിക്കന്‍ ചിരവൈരികളുടെ നേര്‍ക്കുനേര്‍ പോരാട്ടമാണ് ആദ്യ സെമി ഫൈനല്‍, ഈജിപ്തും തുണീഷ്യയും 34 തവണയാണ് ഇതുവരെ ഏറ്റുമുട്ടിയത്. 14 ജയവുമായി  തുണീഷ്യക്കാണ് ‌മേധാവിത്തം.ജാസിരിയുടെയും ബെന്‍ലെര്‍ബിയുടെയും യൂസഫ് സാകിനിയുടെയും ഗോളടി മികവ് അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. എന്നാല്‍ ഇഞ്ചോടിഞ്ച് പോരില്‍ ക്വാര്‍ട്ടറില്‍ ശക്തരായ ജോര്‍ദാനെ ‌വീഴ്ത്തിയ ഈജിപ്തിനെ കരുതിയിരിക്കണം. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെയാണ്‌ അവരുടെ കുതിപ്പ്. റാസ് അബു അബൂദ് സ്റ്റേഡിയത്തില്‍ വൈകിട്ട് 6 മണിക്കാണ് മത്സരം രാത്രി 10 മണിക്ക് അല്‍ തുമാമ സ്റ്റേഡിയത്തിലാണ് ‌ആരാധക‍ര്‍ കാത്തിരിക്കുന്ന ഖത്തര്‍- അള്‍ജീരിയ പോരാട്ടം.അല്‍മോയസും അക്രം അഫീഫും മികവ് തുടര്‍ന്നാല്‍ ഖത്തറിനെ പിടിച്ചുകെട്ടാന്‍ പ്രയാസമാകും. ക്വാര്‍ട്ടര്‍ ഫൈനലില്‍ യുഎഇയുടെ വലയില്‍ അഞ്ച് ഗോളുകളാണ് അവര്‍ അടിച്ചുകയറ്റിയത്, മൊറോക്കോയെ ഷൂട്ടൌട്ടില്‍ തോല്‍പ്പിച്ചാണ് അള്‍ജീരിയ സെമിയിലെത്തിയത്.

മുൻപ് രണ്ട് തവണയാണ് ഖത്തറും അൾജീരിയയും കാല്പന്തിൽ കൊമ്പുകോർത്തിട്ടുള്ളത്. 2018 ൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് അൾജീരിയ ജയിച്ചപ്പോൾ, 2015 ൽ നടന്ന ആദ്യമത്സരത്തിൽ ഖത്തറിനായിരുന്നു വിജയം. അന്നും, മത്സരത്തിൽ ഒരൊറ്റ ഗോളാണ് പിറന്നത്. അറബ് കപ്പിൽ ഇതുവരെ ഒരൊറ്റ ഗോൾ മാത്രം വഴങ്ങിയ ഖത്തർ 13 ഗോളുകളാണ് എതിരാളികളുടെ വലയിൽ അടിച്ചുകയറ്റിയത്. ക്വാർട്ടറിൽ മുന്നിൽ കിട്ടിയ യുഎഇയെ മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്കാണ് ഖത്തർ നാണംകെടുത്തി വിട്ടത്. ഈജിപ്തിനെയും മൊറോക്കോയെയും നേരിട്ടെത്തുന്ന അൾജീരിയ കനത്ത വെല്ലുവിളി ഉയർത്തുമെങ്കിലും, കാണികളുടെ പിന്തുണയെ ഊർജ്ജമാക്കി മത്സരം ജയിക്കാമെന്ന പ്രതീക്ഷയിലാണ് ഖത്തർ. നാല്പത്തിനായിരത്തോളം കാണികളെ ഉൾകൊള്ളാൻ ശേഷിയുള്ള അൽ തുമാമ സ്റ്റേഡിയമാണ് ഈ പോരാട്ടത്തിന് വേദിയാവുന്നത്. ഇന്ത്യൻ സമയം രാത്രി 12:30 ന് ആണ് മത്സരം. സ്റ്റേഡിയം 974 ൽ രാത്രി 8:30 നാണ് ആദ്യസെമിഫൈനൽ അരങ്ങേറുന്നത്. ടുണീഷ്യ-ഈജിപ്ത് എന്നീ ടീമുകൾ ഈ സെമിയിൽ മാറ്റുരയ്ക്കും.

സെമി ഫൈനല്‍ മത്സരങ്ങളുടെ മുഴുവന്‍ ടിക്കറ്റുകളും ‌ഇതിനോടകം ‌വിറ്റഴിഞ്ഞിട്ടുണ്ട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് https://chat.whatsapp.com/GhBtGDki1aoDFtfCZdNNwb  ഗ്രൂപ്പിൽ അംഗമാവുക.
പരസ്യങ്ങൾക്ക് ബന്ധപ്പെടുക:  +974 33450 597

 


Latest Related News