Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
യാത്രക്കാർക്ക് ഫേസ് ഷീൽഡ് നിർബന്ധമില്ലെന്ന് ഖത്തർ എയർവേയ്‌സ്

February 19, 2022

February 19, 2022

ദോഹ : ഖത്തർ എയർവേയ്‌സിന്റെ വിമാനങ്ങളിലെ യാത്രക്കാർക്ക് ഫേസ് ഷീൽഡ് നിർബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് താൽകാലികമായി ഏർപ്പെടുത്തിയ സംവിധാനമാണ് ഫേസ് ഷീൽഡ് എന്നും അധികൃതർ വിശദീകരിച്ചു. 

അതേസമയം, വിമാനത്തിൽ യാത്ര ചെയ്യുന്നവർ ഫേസ് മാസ്ക് നിർബന്ധമായും ധരിക്കണമെന്നും ഖത്തർ എയർവേയ്‌സ് ഓർമിപ്പിച്ചു. യാത്രക്കാരുടെയും വിമാനജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് മാസ്ക് നിർബന്ധമാക്കിയത്. ടൂറിസം മേഖലയ്ക്ക് പുതുജീവനേകുന്നതിന്റെ ഭാഗമായ പല യൂറോപ്യൻ രാജ്യങ്ങളും വിമാനയാത്രയിലെ നിബന്ധനകൾ തീർത്തും ഒഴിവാക്കുന്നതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഖത്തർ എയർവേയ്‌സ് സുരക്ഷ സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.


Latest Related News