Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഫേസ് ഷീൽഡ് നിർബന്ധമില്ല, മാസ്ക് ധരിക്കാൻ മറക്കരുത് : യാത്രക്കാർക്ക് ഖത്തർ എയർവേയ്‌സിന്റെ നിർദേശം

September 12, 2021

September 12, 2021

ദോഹ : കോവിഡ് പ്രതിസന്ധി നിലനിൽക്കവേ തന്നെ സാഹചര്യവുമായി താദാത്മ്യം പ്രാപിച്ചുകൊണ്ട് സർവീസുകൾ നടത്തി വരികയാണ് വിമാനക്കമ്പനികൾ. കോവിഡ് വൈറസിനെതിരായ മികച്ച പ്രതിരോധമാർഗങ്ങളിൽ ഒന്നായ ഫേസ് ഷീൽഡ് വിമാനയാത്രയിൽ നിർബന്ധമാണോ എന്ന സംശയങ്ങൾക്ക് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഖത്തർ എയർവേയ്‌സ് അധികൃതർ.

വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്താനും, ഫേസ് ഷീൽഡ് നിർബന്ധം അല്ലെന്നും ട്വിറ്റർ പോസ്റ്റിലൂടെ ഖത്തർ എയർവേയ്‌സ് അറിയിച്ചു. മാസ്കുകൾ വിമാനത്തിൽ വിതരണം ചെയ്യില്ലെന്നും, ഓരോരുത്തരും അവരവർക്ക് വേണ്ട, കൃത്യമായ അളവിലുള്ള മാസ്കുകൾ കയ്യിൽ കരുതണമെന്നും  അധികൃതർ കൂട്ടിച്ചേർത്തു.


Latest Related News