Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തർ ലോകകപ്പ് : രണ്ടാം ഘട്ട ടിക്കറ്റുകൾക്ക് പണമടക്കാനുള്ള സമയപരിധി നീട്ടി

June 15, 2022

June 15, 2022

ദോഹ:റാൻഡം നറുക്കെടുപ്പിലൂടെ രണ്ടാം ഘട്ട ലോകകപ്പ് ടിക്കറ്റുകൾ സ്വന്തമാക്കിയ ഫുട്‍ബോൾ ആരാധകർക്ക് പണമടക്കാനുള്ള തിയ്യതി നീട്ടിയതായി ഫിഫ അറിയിച്ചു.

"2022 ഏപ്രിൽ 28-ന് അവസാനിച്ച രണ്ടാമത്തെ റാൻഡം നറുക്കെടുപ്പ്  കാലയളവിൽ അനുവദിച്ച ടിക്കറ്റുകളുടെ പണമടക്കാനുള്ള കാലയളവ് നീട്ടിയതായാ'ണ് ഫിഫ ഓദ്യോഗിക വെബ്‌സൈറ്റിൽ അറിയിച്ചത്. 2022 ജൂൺ 15 ബുധനാഴ്ച ദോഹ സമയം ഉച്ചയ്ക്ക് 12 മണി വരെയാണ് നേരത്തെ ഇതിനുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്.

അതേസമയം,പുതിയ സമയപരിധി അറിയിപ്പിൽ വ്യക്തമാക്കിയിട്ടില്ല, ഇതുവരെ തുക അടക്കാത്ത ടിക്കറ്റുകളുള്ള എല്ലാ ഉപഭോക്താക്കൾക്കും ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും  ഇമെയിൽ വഴിയും ഇതുസംബന്ധിച്ച അറിയിപ്പുകൾ നൽകുമെന്നും ഫിഫ വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News