Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഫിഫ ലോകകപ്പ് കേരളത്തിലെ ഹോട്ടൽ വ്യവസായത്തിന് തിരിച്ചടിയായതായി റിപ്പോർട്ട്

October 18, 2022

October 18, 2022

അൻവർ പാലേരി 

ദോഹ : ഉയർന്ന തസ്തികകളിലുള്ള ജീവനക്കാർ വൻ തോതിൽ ഖത്തറിലേക്ക് പോയതോടെ കേരളത്തിലെ ഹോട്ടൽ വ്യവസായം പ്രതിസന്ധിയിലായതായി 'ബിസിനസ് ലൈൻ'റിപ്പോർട്ട് ചെയ്തു.ലോകകപ്പുമായി ബന്ധപ്പെട്ട് ഷെഫുകൾ, ഫ്രണ്ട് ഓഫീസ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ് എന്നിവരുടെ ഡിമാൻഡ് ഖത്തറിൽ കുതിച്ചുയർന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഖത്തറിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ വൻതോതിൽ ജീവനക്കാരെ നിയമിക്കുന്നതിനാൽ കേരളത്തിലെ എല്ലാ ഹോട്ടലുകളിലും 40 ശതമാനം ജീവനക്കാരുടെ കുറവുണ്ടായതായാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.

"ഞങ്ങൾ ജീവനക്കാരുടെ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്, പ്രത്യേകിച്ച് ഫുഡ് ആൻഡ് ബീവറേജ്, ഫ്രണ്ട് ഓഫീസ്, ഹൗസ് കീപ്പിംഗ് എന്നിവയിൽ."-കൊച്ചിൻ എയർപോർട്ടിന് സമീപമുള്ള മാരിയറ്റ് ബൈ കോർട്ട്യാർഡിലെ ഓപ്പറേഷൻസ് മാനേജർ നവീൻ ഡോഗ്ര പറഞ്ഞു.

ലോകകപ്പിന് മുന്നോടിയായി നിരവധി ആഗോള ഹോട്ടൽ  ശൃംഖലകൾ ഖത്തറിൽ പുതിയ ഹോട്ടലുകൾ തുറക്കുകയോ ഈ മേഖലയിൽ നിക്ഷേപം നടത്തുകയോ ചെയ്തിട്ടുണ്ട്.1,30,000 ഹോട്ടൽ മുറികൾ സജ്ജീകരിച്ചതിന് പുറമെ,ഏകദേശം 4,000 ക്യാബിനുകളുള്ള രണ്ട് ക്രൂയിസ് കപ്പലുകൾ, ടെൻറുകൾ, സ്വകാര്യ വില്ലകൾ, സർവീസ് അപ്പാർട്ടുമെന്റുകൾ എന്നിവയുൾപ്പെടെ നിരവധി താമസ സൗകര്യങ്ങളാണ് ഖത്തറിൽ ഇതിനോടകം ഒരുക്കിയത്.ഇതിനാവശ്യമായ മികവുള്ള ജീവനക്കാരെ കണ്ടെത്തി നിയമിക്കാൻ തുടങ്ങിയതാണ് പശ്ചിമേഷ്യയിലേക്കുള്ള മനുഷ്യവിഭവ ശേഷിയുടെ പ്രധാന വിപണിയായ കേരളത്തിലെ  ഹോട്ടൽ മേഖലയെയും പ്രതികൂലമായി ബാധിച്ചത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News