Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
സന്തോഷ് ട്രോഫി താരം നൗഫല്‍ തിരുവമ്പാടിക്ക് സ്വീകരണവും ഫിഫ ലോകകപ്പ് ആശംസാ ഗാനം റിലീസും നാളെ

June 29, 2022

June 29, 2022

ദോഹ. സന്തോഷ് ട്രോഫി 2022 കിരീടം നേടിയ കേരള ടീമിന്റെ മുന്നേറ്റ താരം നൗഫല്‍ തിരുവമ്പാടിക്ക് ഖത്തറിലെ തിരുവമ്പാടി നിവാസികളുടെ കൂട്ടായ്മയായ  ഖത്തര്‍ തിരുവമ്പാടി വെല്‍ഫെയര്‍ കമ്മറ്റി(ക്യുടിഡബ്‌ള്യൂസി)  സ്വീകരണം നൽകുന്നു.നാളെ(വ്യാഴാഴ്ച) വൈകിട്ട് 6.30ന് അബു ഹമൂറിലെ സഫാരി മാളിലാണ് സ്വീകരണ ചടങ്ങ്.നിരവധി  പ്രതിസന്ധികളെ അതിജീവിച്ചു കഠിന പ്രയത്നത്താൽ മികച്ച  ഫുട്ബോൾ താരമായി മാറിയ നൗഫൽ  സന്തോഷ് ട്രോഫിയിലടക്കം മിന്നുന്ന പ്രകടനമാ കാഴ്ച വച്ചത്. സ്വീകരണ ചടങ്ങിനോട് അനുബന്ധിച്ച് ഫിഫ ലോകകപ്പ്-2022 ആശംസാ ഗാനവും റിലീസ് ചെയ്യും. മാപ്പിള കലാ അക്കാദമി ഖത്തറിന്റെ സഹകരണത്തോടെ മുഹ്സിന്‍ തളിക്കുളമാണ് ആശംസാ ഗാനം തയാറാക്കിയത്. തുടര്‍ന്ന് ഖത്തറിലെ കലാകാരന്മാര്‍ അണിനിരക്കുന്ന വിവിധ കലാ പരിപാടികളും അരങ്ങേറും.

 ക്യൂ.ടി.ഡബ്‌ള്യു.സി  യുടെ ആഭിമുഖ്യത്തില്‍  സ്കൈ വേ   &  കെൻസ   ഗ്രൂപ്പുകള്‍ ചേര്‍ന്നാണ് പരിപാടി  സംഘടിപ്പിക്കുന്നത് . ICBF ആക്ടിങ് പ്രസിഡന്റ് വിനോദ് നായര്‍, ലോക കേരള സഭാ അംഗവും പ്രവാസി സാമൂഹിക പ്രവര്‍ത്തകനുമായ അബ്ദുറൗഫ് കൊണ്ടോട്ടി , സിറ്റി എക്സ്ചേഞ്ച് സി ഇ  ഷറഫ് പി ഹമീദ് , ക്യൂ.ടി.ഡബ്‌ള്യു.സി  പ്രസിഡന്റ് ഷാജുദ്ധീന്‍ സുബൈബാസ്, കെൻസ ഗ്രൂപ്പ് എം ഡി  ഇല്ല്യാസ് ചോലക്കല്‍ ( സെക്രട്ടറി) , സ്കൈ വേ ഗ്രൂപ്പ്  എം ഡി  ഷംസുദ്ധീന്‍ സ്‌കൈവേ ( ജനറൽ കൺവീനർ ), കൊടിയത്തൂര്‍ ഏരിയ സര്‍വീസ് ഫോറം ജനറല്‍ സെക്രട്ടറി  അമീന്‍ എം. എ കൊടിയത്തൂര്‍ , മാപ്പിള കലാ അക്കാദമി ഖത്തര്‍ പ്രസിഡന്റ് മുത്തലിബ് മട്ടന്നൂര്‍ തുടങ്ങി ഖത്തറിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. പ്രവേശനം  സൗജന്യമായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News