Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ ഒൻപത് മേഖലകളിലെ സർക്കാർ സ്‌കൂളുകളിൽ പ്രവാസി വിദ്യാർത്ഥികൾക്കും പ്രവേശനം അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

April 23, 2022

April 23, 2022

ദോഹ : 2022-23 അധ്യയന വർഷത്തേക്ക് ഖത്തറിലെ സർക്കാർ സ്‌കൂളുകളിൽ പ്രവാസി വിദ്യാർത്ഥികൾക്കും പ്രവേശനം അനുവദിക്കുമെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.അൽ ഷമാൽ സിറ്റി, ദുഖാൻ സിറ്റി, അൽ കരാന, അൽ ഗുവൈരിയ, അൽ സുബാറ, അൽ ഖരസ, അൽ കഅബാൻ, അൽ ജാമിലിയ, റൗദത്ത് റാഷിദ് എന്നീ വിദൂര പ്രദേശങ്ങളിലെ ഒൻപത് സർക്കാർ സ്‌കൂളുകളിലാണ് സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന പ്രവാസി രക്ഷിതാക്കളുടെ കുട്ടികൾക്ക് പ്രവേശനം അനുവദിക്കുകയെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ ഉപദേഷ്ടാവ് റാഷിദ് സാദ് അൽ മുഹന്നദി വ്യക്തമാക്കി.ഖത്തർ റേഡിയോയുമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'ഈ സ്‌കൂളുകളിൽ പ്രവാസികളായ ആൺകുട്ടികൾക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ പ്രവേശനം അനുവദിക്കും..എന്നാൽ,റൗദത്ത് റാഷിദ് സർക്കാർ സ്‌കൂളിൽ ആൺകുട്ടികൾക്ക് മതിയായ സീറ്റുകൾ ലഭ്യമല്ലാത്തതിനാൽ പെൺകുട്ടികൾക്ക് മാത്രമായിരിക്കും പ്രവേശനം നൽകുക.റൗദത്ത് റാഷിദിൽ പുതുതായി തുടങ്ങിയ പെൺകുട്ടികളുടെ സ്‌കൂളിൽ ആവശ്യമായ സീറ്റുകൾ ലഭ്യമാണ്.'-അദ്ദേഹം കൂട്ടിച്ചേർത്തു.

ദോഹയിൽ നിന്നും വളരെ അകലെയുള്ള ഈ പ്രദേശങ്ങളിൽ സ്വകാര്യ സ്‌കൂളുകൾ ഇല്ലാത്തതിനാലാണ് പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News