Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
സാഹസത്തിന്റെ ടോപ് ഗിയറിൽ രണ്ട് മലയാളികൾ, ഖത്തറിലെത്തിയ ലോകസഞ്ചാരികൾക്ക് 'എഡ്‌സോ' സ്വീകരണമൊരുക്കി

May 04, 2022

May 04, 2022

ദോഹ : ലോകസഞ്ചാരത്തിന്റെ ഭാഗമായി ഖത്തറിൽ എത്തിയ മലയാളികൾക്ക്  എറണാകുളം ഡിസ്‌ട്രിക്‌ട് സോഷ്യൽ ഓർഗനൈസേഷൻ (EDSO) ഖത്തറിൽ  സ്വീകരണം നൽകി. മൂവാറ്റുപുഴ പുതുപ്പാടി സ്വദേശികളായ ഹിജാസ് ഇക്‌ബാൽ,മുഹമ്മദ് ഹഫീസ് എന്നിവരാണ് രാജ്യാന്തര യാത്രയുടെ ഭാഗമായി കഴിഞ്ഞ ദിവസം ദോഹയിൽ എത്തിയത്.

നവംബർ 25 ന് മൂവാറ്റുപുഴയിൽ  നിന്നാണ് ഇവർ യാത്ര പുറപ്പെട്ടത്. ചില സാങ്കേതിക കാരണങ്ങളാൽ,യാത്ര ചെയ്യാനുള്ള വാഹനം  കപ്പൽ മാർഗം എത്തിച്ചാണ് ഇടയ്ക്കുവെച്ചു മുടങ്ങിയ യാത്ര ഇവർ തുടർന്നത്.ഡിസംബർ 7 മുതൽ ദുബായിലെ വിവിധ എമിറേറ്റുകളിൽ പര്യടനം പൂർത്തിയാക്കി കഴിഞ്ഞ മാസം ആദ്യം ബത്ത ബോർഡർ ചെക്ക് പോസ്റ്റ് വഴി സൗദിയിൽ പ്രവേശിക്കുകയായിരുന്നു. പിന്നീട്  ദമ്മാമിലും റിയാദിലും സന്ദർശനം നടത്തിയ ശേഷം അയൽ രാജ്യമായ ബഹ്‌റൈനിൽ നിന്ന് വീണ്ടും സൗദിയിലെത്തി ഉംറ നിർവഹിച്ച ശേഷമാണ് സംഘം ഖത്തറിൽ എത്തിയത് .അൺനോൺ ഡെസ്റ്റിനേഷൻ എന്ന പേരിൽ യൂട്യൂബ് ചാനൽ അവതരിപ്പിക്കുന്ന മുഹമ്മദ് ഹഫീസും അജാസ് ഇക്‌ബാലും 'മെയ്ഡ് ഇൻ ഇന്ത്യ വിത്ത് പ്രൈഡ്' എന്ന ശീർഷകവുമായാണ് മഹീന്ദ്ര താർ ജീപ്പിൽ ലോകം ചുറ്റാനിറങ്ങിയത്.

ചടങ്ങിൽ എറണാകുളം ഡിസ്‌ട്രിക്‌ട് സോഷ്യൽ ഓർഗനൈസേഷന്റെ  സ്നേഹോപഹാരം നൽകി മുഹമ്മദ് ഇരുവരെയും ആദരിച്ചു .എഡ്‌സോ മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങളായ ജിജു  ഹനീഫ്,ഹംസ  യൂസഫ്,മഞ്ജുഷ ശ്രീജിത്ത്,മനോജ്  കലാനിലയം എന്നിവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി.

എം ബി എം ട്രാൻസ്‌പോർട് കമ്പനിയാണ് ഖത്തറിലെ ഹഫീസിന്റെയും ഹിജാസിന്റെയും ഒഫീഷ്യൽ സ്പോൺസർ.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക .


Latest Related News