Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
വിദ്വേഷ പരാമർശം,ദുർഗാദാസിനെ ഖത്തറിലെ കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു

May 05, 2022

May 05, 2022

ദോഹ : വിദ്വേഷ പരാമർശത്തിന്റെ പേരിൽ മലയാളം മിഷൻ ഖത്തർ കോഡിനേറ്റർ പദവിയിൽ നിന്ന് നീക്കം ചെയ്ത ദുർഗാദാസിനെ ഖത്തറിൽ അദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നും പിരിച്ചുവിട്ടു.ദോഹയിലെ അൽഫർദാൻ സെന്ററിൽ പ്രവർത്തിക്കുന്ന നാരംഗ് പ്രോജെക്റ്റ്സ് ആണ് തങ്ങളുടെ സ്ഥാപനത്തിൽ ചീഫ് അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ദുർഗാദാസിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട വിവരം ഔദ്യോഗികമായി അറിയിച്ചത്.ദുർഗാദാസിനെതിനെതിരെ ലഭിച്ച പരാതിക്ക് മറുപടിയായാണ് കമ്പനിയുടെ റീജിയണൽ ഡയറക്റ്റർ ടിം മോർഫി ദുർഗാ ദാസിനെ പിരിച്ചുവിട്ട വിവരം ഇ മെയിൽ വഴി അറിയിച്ചത്.ഖത്തറിന് പുറമെ ദുബായ്,സൗദി അറേബ്യ,ഈജിപ്ത് എന്നീ അറബ് രാജ്യങ്ങളിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്.

തിരുവനന്തപുരത്തെ അനന്തപുരിയിൽ നടന്ന ഹിന്ദു മഹാസമ്മേളനത്തിൽ ഗൾഫിലെ നേഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്നവരെയും ഒരു പ്രത്യേക മതവിഭാഗത്തെയും അപമാനിക്കുന്ന തരത്തിൽ ദുർഗാദാസ് നടത്തിയ നീചമായ പരാമർശത്തിനെതിരെ ലോകമെമ്പാടുമുള്ള മലയാളികൾ കടുത്ത എതിർപ്പുമായി രംഗത്തെത്തിയിരുന്നു.ഗൾഫിൽ വ്യാപകമായി മത പരിവർത്തനം നടക്കുന്നുണ്ടെന്നും ഗൾഫ് രാജ്യങ്ങളിലേക്ക് നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത് തീവ്രവാദികൾക്ക് ലൈംഗിക സേവ ചെയ്യാനാണ് എന്നുമായിരുന്നു ദുർഗാദാസിന്റെ വിവാദ പരാമർശം.ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് ഖത്തറിലെ നേഴ്‌സുമാരുടെ സംഘടനയായ 'യുണീക്' ഉൾപെടെ നിരവധി സംഘടനകൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.ഇതിന് പിന്നാലെ മലയാളം മിഷൻ ഖത്തർ കോഡിനേറ്റർ എന്ന പദവിയിൽ നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തിട്ടുണ്ട്. 

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News