Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
വിവാദ പരാമർശം : ദുർഗാദാസിനെ മലയാളം മിഷൻ ഖത്തർ കോഡിനേറ്റർ പദവിയിൽ നിന്ന് ഒഴിവാക്കി

May 05, 2022

May 05, 2022

അൻവർ പാലേരി

ദോഹ :  വിവാദ പരാമർശത്തിലൂടെ ഒരു മതവിഭാഗത്തെയും ഗൾഫിലെ നേഴ്‌സിങ് മേഖലയെയും അപമാനിച്ച ദുർഗാദാസിനെ മലയാളം മിഷൻ ഖത്തർ കോഡിനേറ്റർ പദവിയിൽ നിന്നും ഒഴിവാക്കിയതായി മലയാളം മിഷൻ പ്രസ്താവനയിൽ അറിയിച്ചു.ഖത്തർ കോഡിനേറ്റർ എന്ന നിലയിലുള്ള എല്ലാ ചുമതലകളിൽ നിന്നും അദ്ദേഹത്തെ നീക്കം ചെയ്തിട്ടുണ്ട്.ദുർഗാദാസിന്റെ പരാമർശങ്ങൾക്കെതിരെ ഖത്തറിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളിൽ നിന്നും ഉയർന്ന ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നടപടി.പുറത്താക്കിക്കൊണ്ടുള്ള മലയാളം മിഷന്റെ ഉത്തരവ് നാളെ മുതൽ പ്രാബല്യത്തിൽ വരും.

മലയാളം മിഷൻ ഡയറക്റ്റർ മുരുകൻ കാട്ടാക്കട പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News