Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ദോഹ-ബംഗളുരു ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച മലയാളി യുവാവിന്റെ വിളയാട്ടം,വിമാനം മുംബൈയിൽ ഇറക്കി

May 16, 2022

May 16, 2022

അൻവർ പാലേരി
ദോഹ : മലയാളിയായ യാത്രക്കാരൻ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് ദോഹയിൽ നിന്നും ബെംഗളുരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തിരമായി മുംബൈയിൽ ഇറക്കി. ഷറഫുദ്ധീൻ എന്ന മലയാളിയായ യാത്രക്കാരനാണ് മദ്യപിച്ച് ലക്കുകെട്ട് വിമാനത്തിൽ ബഹളമുണ്ടാക്കുകയും വിമാനത്തിലെ ജീവനക്കാരോടും മറ്റു യാത്രക്കാരോടും മോശമായി പെരുമാറുകയും ചെയ്തത്.മുംബൈ വിമാനത്താവളത്തിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.

വിമാനത്തിന്റെ സീറ്റ് ഹാൻഡിൽ അടിച്ചു തകർത്ത പ്രതിയെ വിമാനത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും അവസരോചിതമായ ഇടപെടൽ കാരണമാണ് കീഴ്‌പ്പെടുത്താനായത്.ഡമോൺസ്‌ട്രേഷന് ഉപയോഗിക്കുന്ന ബെൽറ്റും ഒരു യാത്രക്കാരിയുടെ ദുപ്പട്ടയും ഉപയോഗിച്ച് കൈകൾ പിന്നിൽ കെട്ടിയ ശേഷമാണ് പ്രതിയെ പുറത്തിറക്കിയത്.

പ്രതി വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയതായും അവർക്ക് നേരെ ചില സാധനങ്ങൾ വലിച്ചെറിഞ്ഞു വിമാനത്തിനുള്ളിൽ പരിഭ്രാന്തി സൃഷ്ടിച്ചതായും പോലീസ് പറഞ്ഞു.

അതേസമയം,അത്യാവശ്യമായി നാട്ടിലെത്തേണ്ട നിരവധി യാത്രക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടിലായത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News