Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
പ്രവാസികൾക്ക് അഭിമാന നേട്ടം,കേരള അത്‌ലറ്റിക്‌സ് അസോസിയേഷനെ ഇനി ഡോ.അൻവർ അമീൻ നയിക്കും

May 28, 2022

May 28, 2022

അൻവർ പാലേരി  
ദോഹ : കേരള അത്‌ലറ്റിക്‌സ് അസോസിയേഷൻ പ്രസിഡണ്ടായി പ്രവാസി വ്യവസായിയും ഖത്തറിലെ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് എം.ഡിയുമായ ഡോ.അൻവർ അമീൻ തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളത്ത് നടന്ന വാര്‍ഷിക ജനറല്‍ കൗൺസിൽ യോഗത്തിൽ പ്രഫ. പി.ഐ ബാബുവിനെ സെക്രട്ടറിയായും എം. രാമചന്ദ്രനെ ട്രഷററായും തെരഞ്ഞെടുത്തു.

ദുബായ് കേന്ദ്രമായ  റീജന്‍സി ഗ്രൂപ്  മാനേജിങ് ഡയറക്ടര്‍ കൂടിയായ ഡോ.അമീൻ മലപ്പുറം തിരൂർ കൽപകഞ്ചേരി സ്വദേശിയാണ്.

അസോസിയേഷന് സ്വന്തമായി അക്കാദമി എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നും കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കി കൂടുതല്‍ പ്രതിഭകളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും ഡോ.അൻവർ അമീൻ പറഞ്ഞു.

അത്‍ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡൻറ് അഞ്ജു ബോബി ജോര്‍ജ്, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് മേഴ്സി കുട്ടന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഏഷ്യൻ അത്‌ലറ്റിക്‌സ് അസോസിയേഷൻ (എഎഎ), ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക്‌സ് ഫെഡറേഷൻ (ഐഎഎഎഫ്) എന്നീ സംഘടനകളുമായി ബന്ധപ്പെട്ടാണ് അത്‍ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ  പ്രവർത്തിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News