Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഡോ.യുസുഫ് അൽ ഖറദാവിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു,പ്രാർത്ഥിക്കാൻ ആഹ്വനം 

April 28, 2021

April 28, 2021

ദോ​ഹ: ലോ​ക​പ്ര​ശ​സ്​​ത ഇ​സ്​​ലാ​മി​ക പ​ണ്ഡി​ത​നും ആ​ഗോ​ള ഇ​സ്​​ലാ​മി​ക പ​ണ്ഡി​ത​സ​ഭ സ്​​ഥാ​പ​ക ചെ​യ​ര്‍​മാ​നു​മാ​യ ഡോ. ​യൂ​സു​ഫു​ല്‍ ഖ​റ​ദാ​വി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​രമായി തുടരുന്നു. 95 വ​യ​സ്സു​ള്ള ഖ​റ​ദാ​വി​ക്ക്​​ ഏ​പ്രി​ല്‍ 17ന് ​കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു. വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യി​രു​ന്നെ​ങ്കി​ലും സ്​​ഥി​തി മോ​ശ​മാ​കു​ക​യാ​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​നാ​യി പ്രാ​ര്‍​ഥി​ക്ക​ണ​മെ​ന്ന്​ പ​ണ്ഡി​ത​സ​ഭ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​അ​ലി മു​ഹ്​​​യു​ദ്ദീ​ന്‍ ഖ​റ​ദാ​ഗി ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള പ​ണ്ഡി​ത​രും ഇ​തി​ന്​ ആ​ഹ്വാ​നം ചെ​യ്​​തി​ട്ടു​ണ്ട്. 1926ല്‍ ​ഈ​ജി​പ്തി​ല്‍ ജ​നി​ച്ച ഖ​റ​ദാ​വി​ക്ക് 68ല്‍ ​ഖ​ത്ത​ര്‍ പൗ​ര​ത്വം ന​ല്‍​കി ആ​ദ​രി​ച്ചു. ശേ​ഷം ഖ​ത്ത​ര്‍ കേ​ന്ദ്ര​മാ​ക്കി​യാ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​നം.

അദ്ദേഹത്തിന്റെ രോഗാവസ്ഥ അറിഞ്ഞ് നിരവധി പ്രമുഖര്‍ സോഷ്യല്‍ മീഡിയയില്‍ രോഗശാന്തി നേര്‍ന്നു.ഖറദാവിക്ക് കോവിഡ് ബാധിച്ചതിനു പിന്നാലെ അദ്ദേഹം  മരിച്ചതായി അഭ്യൂഹം പരന്നിരുന്നു.എന്നാൽ  അത് വ്യാജവാര്‍ത്തയാണെന്ന് ഐയുഎംസ് അറിയിക്കുകയായിരുന്നു. നേരിയ കോവിഡ് ലക്ഷണങ്ങള്‍ മാത്രമേ ഉള്ളുവെന്നും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത അദ്ദേഹം വീട്ടിലെത്തിയതായും  അറിയിപ്പിൽ  വ്യക്തമാക്കിയിരുന്നു.എന്നാൽ പിന്നീട് വീണ്ടും ആരോഗ്യനില മോശമാവുകയായിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Latest Related News