Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
കതാറ റമദാൻ സംഗമം; ഡോ.അബ്ദുൽ വാസിഅ് ധർമഗിരി സംസാരിക്കും

April 20, 2022

April 20, 2022

ദോഹ : കതാറ ആംഫി തിയറ്ററിൽ നടക്കുന്ന റമദാൻ സംഗമത്തിൽ നാളെ(ഏപ്രിൽ 21,വ്യാഴം) കേരളത്തിൽ നിന്നുള്ള യുവ പണ്ഡിതനും പ്രഭാഷകനുമായ ഡോ. അബ്ദുൽ വാസിഅ് ധർമഗിരി സംസാരിക്കും. രാത്രി 9.30 ന് ആരംഭിക്കുന്ന സംഗമത്തിൽ കുടുംബസമേതം പ്രവേശനം അനുവദിക്കും.
ഖത്തർ ഇസ്ലാമിക കാര്യ ( ഔഖാഫ് ) മന്ത്രാലയത്തിന് കീഴിലെ ബിൻ സായിദ് കൾച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇതാദ്യമായാണ് ഒരു മലയാളിക്ക് ഖത്തറിന്റെ സാംസ്കാരിക തലസ്ഥാനമായ കതാറയിലെ ആംഫി തിയേറ്ററിൽ ആയിരങ്ങളെ അഭിസംബോധന ചെയ്യാൻ അവസരം ലഭിക്കുന്നത്. മലേഷ്യയിലെ ഇസ് ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇസ് ലാമിക് ജൂറിസ്പ്രഡൻസിൽ ഗവേഷണ ബിരുദം നേടിയ ഡോ.വാസിഅ്, കേരള ഇസ് ലാമിക പണ്ഡിത സഭാംഗവും ദോഹ കേന്ദ്രമായ സെന്റർ ഫോർ സ്റ്റഡി & റിസർച് ഡയറക്ടറും ദോഹ അൽ മദ്‌റസ അൽ ഇസ്ലാമിയ പ്രിൻസിപ്പലുമാണ്.ദോഹയിലെ  മലയാളി സമൂഹം ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് പ്രോഗ്രാം ജനറൽ കൺവീനർ യാസിർ ഇ ആവശ്യപ്പെട്ടു. മറ്റ് വിവരങ്ങൾക്ക് 5009 2925.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News