Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
വിദേശത്ത് നിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് : ഖത്തർ തൊഴിൽ മന്ത്രാലയം നിരക്ക് പരിധി പ്രഖ്യാപിച്ചു

January 25, 2022

January 25, 2022

ദോഹ : ഗാർഹിക തൊഴിലാളികളുടെ പ്രൊബേഷൻ കാലയളവ് ഒൻപത് മാസമാക്കി ഉയർത്തിയതിന് പിന്നാലെ, റിക്രൂട്ട്മെന്റ് ചാർജിലും മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഖത്തർ തൊഴിൽ മന്ത്രാലയവും, വാണിജ്യ-വ്യവസായ മന്ത്രാലയവും സംയുക്തമായാണ് റിക്രൂട്ട്മെന്റിനായി നൽകാവുന്ന പരമാവധി പരിധി പ്രഖ്യാപിച്ചത്. 

ഇന്തോനേഷ്യയിൽ നിന്നുള്ള തൊഴിലാളികൾക്കാണ് ഏറ്റവുമുയർന്ന റിക്രൂട്ട്മെന്റ് ചാർജ്. 17000 റിയാൽ വരെ റിക്രൂട്ട്മെന്റ് ചാർജ് ആയി ഈടാക്കാം. 9000 റിയാൽ വരെ വാങ്ങാവുന്ന കെനിയ, എത്യോപ്യ രാജ്യങ്ങളാണ് ഏറ്റവും പിന്നിൽ. ഇന്ത്യയിൽ നിന്നും വാങ്ങാവുന്ന പരമാവധി തുക 14000 റിയാലാണ്. ശ്രീലങ്ക 16000, ഫിലിപ്പീൻസ് 15000, ബംഗ്ലാദേശ് 14000 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്കുകൾ. ഔദ്യോഗിക ഗസറ്റിൽ സർക്കുലർ പ്രത്യക്ഷപ്പെടുന്നതിന്റെ അടുത്ത ദിവസം മുതൽ ഈ പരിധി പ്രാബല്യത്തിൽ വരും.


Latest Related News