Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
അരലക്ഷം രൂപയുടെ ഒന്നാം സമ്മാനവുമായി ഡോം ഖത്തറിന്റെ ലോകകപ്പ് ഫുട്ബോൾ ക്വിസ് മത്സരം

June 17, 2022

June 17, 2022

ദോഹ : ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം ഖത്തർ ഫിഫ 2022 വേൾഡ് കപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യയിൽ വേൾഡ് കപ്പ് ക്വിസ്, സ്പോർട്സ് സിംബോസിയം,ഫുട്ബോൾ പ്രദർശന മത്സരം എന്നിവ സംഘടിപ്പിക്കുന്നു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഈ വരുന്ന ജൂലൈ 4 നാണ് പരിപാടികൾ അരങ്ങേറുക.2022 ഖത്തർ ആദിത്യമരുളുന്ന വേൾഡ് കപ്പിന് പിറന്ന നാട്ടിൽ പ്രചാരണം നൽകുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പരിപാടികൾ നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.വേൾഡ് കപ്പിന്റെ നാൾവഴികൾ വിവരിച്ചു കൊണ്ടും, വേൾഡ് കപ്പിനായി ഖത്തറിൽ നിർമ്മിച്ചിട്ടുള്ള സ്റ്റേഡിയങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടും നിർമ്മിച്ചിട്ടുള്ള  ഡോക്യുമെന്ററി പരിപാടിയിൽ പ്രദർശിപ്പിക്കും.

കേരളത്തിലെ മുഴുവൻ കോളേജിലെയും ഓരോ ടീമംഗങ്ങൾ വീതം പങ്കെടുക്കുന്ന  വേൾഡ് കപ്പ് ക്വിസിന് പ്രഗൽഭ ക്വിസ് മാസ്റ്റർമാർ നേതൃത്വം നൽകും. ഇരുന്നൂറിൽ പരം ടീമംഗങ്ങൾ മത്സരത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡ്, പ്രശസ്തിപത്രം, ട്രോഫി എന്നിവ നൽകും.

ഒന്നാം സമ്മാനമായി 50,022 രൂപയും രണ്ടാം സമ്മാനമായി 25,022 രൂപയും മൂന്നാം സമ്മാനമായി 10,022 രൂപയുമാണ് വിജയികൾക്ക് ലഭിക്കുക.പ്രാഥമിക റൗണ്ടിൽ വിജയിക്കുന്നവർക്ക് പ്രോത്സാഹനമായി കാഷ് അവാർഡുകൾ നൽകും. കോളേജ് പ്രിൻസിപ്പൽമാരുടെ സാക്ഷ്യപത്രം സഹിതം അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂൺ 30 ആണ്. വിശദ വിവരങ്ങൾക്ക് domqatarkickoff2022@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.

തുടർന്ന്, ഇന്ത്യയിലെയും ഖത്തറിലെയും സ്പോർട്സ് മേഖലയിലെ പ്രഗൽഭർ പങ്കെടുക്കുന്ന സ്പോർട്സ് സിംബോസിയം സംഘടിപ്പിക്കും. കേരള സ്പോർട്സ് മിനിസ്ട്രി, കാലിക്കറ്റ് യൂണിവേഴ്സിറ്റി, ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ, നെഹ്റു യുവ കേന്ദ്ര, തുടങ്ങിയ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച്  പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. പ്രമുഖരായ കളിക്കാരുടെ സാന്നിധ്യം പരിപാടിയിൽ ഉണ്ടായിരിക്കുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പരിപാടിയോടനുബന്ധിച്ച് കേരളത്തിലെ പ്രഗൽഭരായ സീനിയർ ഫുട്ബോൾ താരങ്ങളെ അണിനിരത്തി ഫുട്ബോൾ പ്രദർശന മത്സരം ( വെറ്ററൻസ് ഫുട്ബോൾ മാച്ച് ) സംഘടിപ്പിക്കും.

ടീ ടൈം ആയിരിക്കും പരിപാടിയുടെ മുഖ്യ പ്രായോജകർ.

വാർത്താ സമ്മേളനത്തിൽ ഡോം ഖത്തർ പ്രസിഡന്റ് വി സി മഷ്ഹൂദ്, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ്, ചീഫ് കോർഡിനേറ്റർ ഉസ്മാൻ കല്ലൻ, ചീഫ്   പാട്രൺ  അച്ചു  ഉള്ളാട്ടിൽ,  ടീ ടൈം മാനേജിങ് ഡയറക്ടർ അബ്ദുൽ കരീം, ഡോം ഖത്തർ വനിതാ വിംഗ് കോഡിനേറ്റർ സൗമ്യ പ്രദീപ്, സെക്രട്ടറി രതീഷ് കക്കോവ് എന്നിവർ പങ്കെടുത്തു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News