Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
5 മാസത്തിനിടെ 78 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ നഗരസഭ ദോഹ ഉത്തരവിട്ടു

August 31, 2019

August 31, 2019

ദോഹ: നഗരസഭ-പരിസ്ഥിതി മന്ത്രാലയം അഞ്ചു മാസത്തിനിടെ 78 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. മന്ത്രാലയത്തിനു കീഴിലെ കെട്ടിട, പൊളിച്ചുമാറ്റല്‍ സമിതിയാണ് അഞ്ചു മാസത്തിനിടെ ഇതുസംബന്ധിച്ച 87ഓളം ഉത്തരവുകള്‍ പുറപ്പെടുവിച്ചത്.

ഉത്തരവുകളില്‍ ഏറെയും കെട്ടിടംപൊളിച്ചുമാറ്റാനുള്ളതായിരുന്നു. ഒന്‍പതു കെട്ടിടങ്ങള്‍ അറ്റകുറ്റപണി നടത്താനും ഉത്തരവിട്ടു. കഴിഞ്ഞ അഞ്ചു മാസത്തിനിടെ വിവിധ മുനിസിപ്പാലിറ്റികളില്‍നിന്ന് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനുള്ള 59 അപേക്ഷകളും അറ്റകുറ്റപണിക്കുള്ള 41 അപേക്ഷകളും ലഭിച്ചു. സമിതി രൂപീകരിക്കപ്പെട്ട ശേഷം ഇതുവരെ 706 കെട്ടിടം പൊളിച്ചുമാറ്റല്‍ അപേക്ഷയും 143 അറ്റകുറ്റപണി അപേക്ഷയുമാണു ലഭിച്ചത്. ഇതില്‍ ഭൂരിഭാഗം അപേക്ഷകളിലും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.


Latest Related News