Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിലെ ഭവൻസ് സ്‌കൂൾ അധ്യാപകൻ നാട്ടിൽ കുത്തേറ്റു മരിച്ചു

July 06, 2021

July 06, 2021

അൻവർ പാലേരി   
ദോഹ : ഖത്തറിലെ ഭവൻസ് സ്‌കൂൾ അധ്യാപകൻ കൊല്ലം കുണ്ടറ കരിക്കുഴി സ്വദേശി ജോണ് പോൾ (34) നാട്ടിൽ ബന്ധുവിന്റെ കുത്തേറ്റു മരിച്ചു. ബന്ധുവായ കുമ്പളം സ്വദേശി ആഷിഖാണ് ജോൺ  പോളിനെ കുത്തിയത്.മദ്യപിച്ചെത്തിയ ആഷിഖ് മാതാവിനെ തല്ലുന്നത് കണ്ട് പിടിച്ചു മാറ്റുന്നതിനിടയിലാണ് ജോൺ പോളിന് കുത്തേറ്റത്. കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോൺ പോളിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ആഷിഖിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

പ്രതി മദ്യലഹരിയിലാണ് ആക്രമണം നടത്തിയതെന്ന് പോലിസ് അറിയിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കുമാറ്റി.
ലിജിയാണ് മരിച്ച ജോണ്‍പോളിന്റെ ഭാര്യ. പ്രിന്‍സ് (2) മകനാണ്.

2012 മുതൽ ഭവൻസ് സ്‌കൂളിൽ അധ്യാപകനായിരുന്ന ജോൺ പോൾ മിഡ്മാകിലെ ഭവൻസ് സ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു.കഴിഞ്ഞ ഡിസംബറിൽ നാട്ടിൽ പോയി തിരിച്ചെത്തിയ അദ്ദേഹം ജൂൺ 24നാണ് വീണ്ടും നാട്ടിലേക്ക് പോയത്.പൊതുവെ ശാന്തശീലനായ ജോൺപോൾ മികച്ച ഇംഗ്ലീഷ് അധ്യാപനയാണ് സഹപ്രവർത്തകർക്കും കുട്ടികൾക്കുമിടയിൽ അറിയപ്പെട്ടിരുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Latest Related News