Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
'വാഖ്‌ പവർവാർ' അഖിലേന്ത്യാ വടംവലി മത്സരത്തിൽ ദോഹ വാരിയേഴ്സ് ജേതാക്കളായി

June 18, 2022

June 18, 2022

ദോഹ: വാഴക്കാട് അസോയേഷൻ ഖത്തർ സംഘടിപ്പിച്ച സിറ്റി എക്സ്ചേഞ്ച്-വാഖ്‌ പവർ വാർ അഖിലേന്ത്യാ വടംവലി മത്സരത്തിൽ ദോഹ വാരിയേഴ്‌സ് ജേതാക്കളായി .കരുത്തരായ സാക് ഖത്തറിനെ കീഴ്പെടുത്തിയാണ് ഖത്തർ മഞ്ഞപ്പടയുടെ വടംവലി ടീമായ ദോഹ വാരിയേഴ്‌സ് വിജയികളായത്. അൽ റയ്യാൻ പ്രൈവറ്റ് സ്‌കൂളിൽ  നടന്ന മത്സരത്തിൽ ദോഹയിലെ ശക്തരായ ടീമുകളാണ്  ലീഗടിസ്ഥാനത്തിൽ മൽസരിച്ചത്.

ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഡോ: മോഹൻ തോമസ് മൽസരം ഉൽഘാടനം ചെയ്തു.
വാഖ്‌ പ്രസിഡന്റ് നിയാസ് കാവുങ്ങൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാഖിന്റെ നേതൃത്വത്തിൽ നാട്ടിൽ പ്രവർത്തിച്ചു വരുന്ന വാഖ്‌ ഡയാലിസിസ് സെന്ററിന് വേണ്ടി നിർമ്മിക്കുന്ന വാഖ്‌ ടവറിന്റെ ബ്രോഷർ  സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ  ഷറഫ് പി ഹമീദ് MARC ഖത്തൽ ജനറൽ മാനേജർ  ഷൗക്കത്തലിക്ക് നൽകി പ്രകാശനം ചെയ്തു.

ഗ്രാന്റ്മാൾ റിജീണൽ ഡയറക്ടർ  അശ്റഫ് ചെറക്കൽ,  മിക്സ് മാക്സ് എംഡി താഹിർ പട്ടാര, യുനീഖ് പ്രസിഡണ്ട് മിനി സിബി, ഹൈദർ ചുങ്കത്തറ, സി.ടി സിദ്ദിഖ്,  സ്റ്റീഫൻ മാർട്ടിൻ, എന്നിവർ സംസാരിച്ചു.

സമാപന ചടങ്ങിൽ വടം വലി മൽസരത്തിലെ വിജയികൾക്കും പങ്കെടുത്തവർക്കുളള ട്രോഫിയും കാഷ് പ്രൈസും  സിറ്റി എക്സ്ചേഞ്ച് ഓപ്പറേഷൻ  മാനേജർ ഷാനിബ് ശംസുദ്ദീൻ, സിറ്റി ജിം ഫിറ്റ്നസ് സെന്റർ ജനറൽ മാനേജർ അജിത് കുമാർ, എന്നിവർ ചേർന്ന് വിതരണം ചെയ്തു. മൽസരത്തിലെ ഒന്ന് മുതൽ എട്ടുവരെയുള്ള സ്ഥാനക്കാർക്കാണ് സമ്മാനം നൽകി ആദരിച്ചത്.

പരിപാടിയോടനുബന്ധിച്ചു ഗായകൻ ഫൈസൽ കുപ്പായിയുടെ നേതൃത്വത്തിൽ ഖത്തറിലെ പ്രവാസി ഗായകർ അവതരിപ്പിച്ച സംഗീത വിരുന്ന് കാണികൾക്ക് ആസ്വാദ്യകരമായി.

വാഖ് പവർവാർ വടം വലി മൽസരത്തിന് വാഖ് ഭാരവാഹികളും അംഗങ്ങളും നേതൃത്വം നൽകി, മൽസരങ്ങൾ സ്റ്റീഫൻ മാർട്ടിൻ, സിദ്ദിഖ് പറമ്പൻ, അശ്റഫ് എന്നിവർ നിയന്ത്രിച്ചു. യുനീഖ് ഖത്തറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സേവനവും ഒരുക്കിയിരുന്നു.
പരിപാടിക്ക് വാഖ് സെക്രട്ടറി ജൈസൽ എളമരം സ്വാഗതവും ട്രഷറർ ഷമീർ മണ്ണറോട്ട് നന്ദിയും രേഖപ്പെടുത്തി.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News