Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
മാരത്തോൺ: വെള്ളിയാഴ്ചയിലെ മെട്രോ സർവീസ് സമയം നീട്ടി 

September 24, 2019

September 24, 2019

ദോഹ : ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് പ്രമാണിച്ച് ദോഹ മെട്രോ റെഡ്ലൈൻ ഈ വാരാന്ത്യത്തിലെ പ്രവർത്തി സമയം നീട്ടി.ഇതനുസരിച്ച് വെള്ളിയാഴ്ച(സെപ്തംബർ-27) ന് ഉച്ചക്ക് 2 മുതൽ പുലർച്ചെ 3 മണി വരെ മെട്രോയിൽ യാത്ര ചെയ്യാനാവും. വെള്ളിയാഴ്ച നടക്കുന്ന മാരത്തോൺ മത്സരങ്ങൾ കാണാൻ പൊതുജനങ്ങൾക്ക് സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് ഇത്.ഈ സമയത്ത് മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ബസ് സർവീസുകളും ഉണ്ടായിരിക്കും.

27 ന് ശേഷം സാധാരണ പോലെ ശനി മുതൽ വ്യാഴം വരെ രാവിലെ 6 മുതൽ രാത്രി 11 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചക്ക് 2 മുതൽ രാത്രി 11 വരെയുമായിരിക്കും സർവീസുകൾ ഉണ്ടാവുക.


Latest Related News