Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ദോഹ ബാങ്ക് ശാഖകളുടെ എണ്ണം കുറക്കുന്നു

March 07, 2019

March 07, 2019

ദോഹ: ചെലവ് ചുരുക്കലിന്‍റെ ഭാഗമായി  ദോഹ ബാങ്ക് ബ്രാഞ്ചുകളുടെ എണ്ണം കുറക്കുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചില ബ്രാഞ്ചുകളുടെ ലയനവും ഏകീകരണവും പൂര്‍ത്തിയായാല്‍ ഖത്തറിലെ മൊത്തം ബ്രാഞ്ചുകളുടെ എണ്ണം 30 ല്‍ നിന്നും 20 ആയി കുറയുമെന്ന് കമ്പനി സി.ഇ.ഓ ആര്‍. സീതാരാമനെ ഉദ്ധരിച്ച്  ഖത്തര്‍ ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട്‌ ചെയ്തു.
ദോഹ ബാങ്ക് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ചു മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് സീതാരാമന്‍ ഇക്കാര്യം പറഞ്ഞത്..
ബ്രാഞ്ചുകളുടെ എണ്ണം കുറയ്ക്കുക വഴി ചെലവ്-വരവ് അനുപാതം 35 ശതമാനത്തില്‍ നിന്നും 30 ശതമാനമായി കുറയുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബാങ്കിന്‍റെ വിദേശ ബ്രാഞ്ചുകളുടെ എണ്ണത്തില്‍ മാറ്റമില്ല. ആറു വിദേശ ബ്രാഞ്ചുകളാണ് ഇപ്പോള്‍ ബാങ്കിനുള്ളത്. മൂന്നെണ്ണം ഇന്ത്യയിലും രണ്ടെണ്ണം യൂ.എ.ഇ യിലും ഒന്ന് കുവൈത്തിലും.
കഴിഞ്ഞ വര്‍ഷം ബാങ്കിന്‍റെ ലാഭത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു.. 830 മില്ല്യന്‍ റിയാല്‍ ആയിരുന്നു 2018 ലെ ലാഭം. അതേസമയം 2017 ല്‍ ലാഭം 1,110 മില്ല്യന്‍ റിയാല്‍ ആയിരുന്നു. ഖത്തറിലും വിദേശ ബ്രാഞ്ചുകളിലും ലോണ്‍ തിരിച്ചടക്കാത്തത് മൂലമുണ്ടായ നഷ്ടമാണ് ലാഭം കുത്തനെ കുറയാന്‍ കാരണം.
മൂന്നു വര്ഷം നീണ്ടുനില്‍ക്കുന്ന ബിസിനസ്‌ പുനഃക്രമീകരണ  പദ്ധതിയാണ് ബാങ്ക് നടപ്പിലാക്കി വരുന്നത്.. കൂടുതല്‍ ഖത്തറികളെ നിയമിക്കുക, കൂടുതല്‍ അനുഭവസമ്പത്തും യോഗ്യതയുമുള്ള ആളുകളെ നിയമിച്ചു സേവനം മെച്ചപ്പെടുത്തുക, കൂടുതല്‍ പരിശീലനം നല്‍കുക എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.


Latest Related News