Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തറിലെ ഹോട്ടൽ കൊറന്റൈൻ ബുക്കിങ്ങിൽ മാറ്റം,റീ ബുക്കിങ് വേണമെന്ന് ഡിസ്കവർ ഖത്തർ

April 28, 2021

April 28, 2021

ദോഹ : ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്‍റൈന്‍ നിബന്ധന നിലവിൽ വരുന്നതിന്റെ ഭാഗമായി ഡിസ്കവറി ഖത്തർ ഹോട്ടൽ ബുക്കിങ്ങിനായി ഭേദഗതികൾ പുറത്തിറക്കി.ബുക്കിങ്ങിനായി പുതിയ ലിങ്ക് ഏർപെടുത്തിയിട്ടുണ്ട്.ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കായി നിശ്ചിത ഹോട്ടലുകൾ നീക്കിവെച്ചിട്ടുണ്ട്.

29 ന് പുലര്‍ച്ചെക്ക് മുമ്പായി യാത്ര ചെയ്യുന്നവര്‍ക്ക് ഏഴ് ദിവസത്തെ പഴയ ബുക്കിങ് മതിയാകും. ഇവര്‍ക്കുള്ള പുതിയ നിര്‍ദേശങ്ങള്‍ മെയില്‍ വഴി അറിയിക്കും.

29 ന് ശേഷമുള്ള യാത്രക്കാരുടെ പഴയ ഏഴ് ദിവസത്തെ ബുക്കിങ് റദ്ദാക്കപ്പെടും. ഇതിന്‍റെ പണം 15 ദിവസത്തിനകം റീഫണ്ട് ചെയ്യും. തുടര്‍ന്ന് യാത്രക്കായി ഇവര്‍ 10 ദിവസത്തെക്കുള്ള പുതിയ ക്വാറന്‍റൈന്‍ ബുക്കിങ് മുഴുവന്‍ പണമടച്ച് നടത്തണം. 27 മുതലുള്ള മുഴുവന്‍ പുതിയ ബുക്കിങുകളും പുതിയ നിബന്ധനകള്‍ക്കനുസരിച്ചായിരിക്കുമെന്നും ഡിസ്കവര്‍ ഖത്തര്‍ അറിയിച്ചു. കൂടാതെ യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള 48 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. ഖത്തറില്‍ വെച്ചോ ഇന്ത്യയില്‍ വെച്ചോ വാക്സിന്‍ സ്വീകരിച്ചവര്‍ക്കും രോഗമുക്തി നേടിയവര്‍ക്കുമൊക്കെ പുതിയ നിബന്ധനകള്‍ ബാധകമാണ്.

ഡിസ്കവര്‍ ഖത്തറിന്‍റെ പുതിയ ലിങ്ക് 

  • നിലവില്‍ മറ്റ് ഹോട്ടലുകളില്‍ ബുക്ക് ചെയ്യുകയും ഏപ്രില്‍ 28ന് രാത്രി 11.59ന് മുമ്പ് ഖത്തറിലെത്തുകയും ചെയ്യുകയാണെങ്കില്‍ നിലവിലെ ഡിസ്‌കവര്‍ ഖത്തര്‍ വൗച്ചര്‍ ഉപയോഗിച്ച് തന്നെ യാത്ര ചെയ്യാവുന്നതാണ്. ബുക്കിങിലോ ക്വാറന്‍ീന്‍ നിബന്ധനകളിലോ മാറ്റം ഉണ്ടെങ്കില്‍ ഖത്തറിലെത്തുന്ന സമയത്ത് വിവരം അറിയിക്കും.

 

  • നിലവില്‍ മറ്റ് ഹോട്ടലുകളില്‍ ബുക്ക് ചെയ്യുകയും ഏപ്രില്‍ 29ന് രാത്രി 12 മണിക്കോ അതിന് ശേഷമോ ഖത്തറിലെത്തുകയും ചെയ്യുകയാണെങ്കില്‍ യാത്ര പുറപ്പെടും മുമ്പ് നിങ്ങളുടെ ഒറിജിനല്‍ ബുക്കിങ് റദ്ദായ വിവരം ഇമെയില്‍ വഴി അറിയിക്കും. പ്രസ്തുത ഇമെയിലില്‍ പറയുന്നത് പ്രകാരം പുതിയ ഹോട്ടലില്‍ റീബുക്കിങ് നടത്തണം.

 

  • പുതിയ ബുക്കിങിന്റെ പൂര്‍ണമായ തുക നല്‍കണം. നേരത്തേ ബുക്ക് ചെയ്ത തുക 15 ദിവസത്തിനകം റീഫണ്ട് ചെയ്യും.

 

  • നിരക്കുകൾ തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ അധികം വരുന്ന ചാര്‍ജ് ഈടാക്കില്ല. ഇന്ത്യക്കാര്‍ക്ക് ലഭ്യമായ ഹോട്ടലിന്റേതിനേക്കാള്‍ കൂടുതലാണ്  നിലവില്‍ ബുക്ക് ചെയ്തിട്ടുള്ള ചാര്‍ജെങ്കില്‍ റീഫണ്ട് ആവശ്യപ്പെടാവുന്നതാണ്

 

  • ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളിൽ നിന്ന് വരുന്നവർ ആ രാജ്യക്കാർക്ക്  വേണ്ടി നീക്കിവച്ചിട്ടുള്ള ഹോട്ടലുകളില്‍ മാത്രമാണ് ബുക്കിങ് നടത്തേണ്ടത്.

 

  • നിശ്ചിത ഹോട്ടലുകളില്‍ ബുക്ക് ചെയ്ത വൗച്ചര്‍ ഉണ്ടെങ്കിലേ വിമാനത്തില്‍ കയറാന്‍ അനുവദിക്കൂ.

 

  • നിശ്ചിത ഹോട്ടലുകളിൽ അല്ലാതെ ബുക്ക് ചെയ്യുന്നവരുടെ ബുക്കിങ് റദ്ദാക്കപ്പെടുന്നതും പണം നഷ്ടപ്പെടുന്നതുമാണ്.


ന്യൂസ്‌റൂം വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Latest Related News