Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഇന്ത്യൻ രൂപയുടെ വിലയിടിവ് പ്രവാസികൾക്ക് ഗുണമാകുന്നു,ഖത്തർ റിയാലിന് ഉയർന്ന നിരക്ക്

July 12, 2022

July 12, 2022

ദോഹ : ഡോളറിനെതിരെ തുടർച്ചയായി റെക്കോർഡ് തകർച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഇന്ത്യൻ രൂപയുടെ  ഖത്തർ റിയാലുമായുള്ള വിനിമയ നിരക്ക് വീണ്ടും ഉയർന്നു.ഇന്നലെ വിപണിയിൽ ഒരു റിയാലിന് 21 രൂപ 83 പൈസയാണ് രേഖപ്പെടുത്തിയത്.ഇന്ത്യൻ രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്ന് ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് പത്രമായ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കടന്നുപോയിക്കൊണ്ടിരിക്കുന്ന പ്രതികൂല കാലാവസ്ഥയും അന്താരാഷ്‌ട്ര ഘടകങ്ങളുമാണ് രൂപയുടെ വീഴ്ച്ചക്ക് കാരണം. ഈ സാമ്പത്തിക വർഷം ഭീമമായ വിദേശകടം തിരിച്ചടക്കാനുള്ളതും വ്യാപാര കമ്മിയുമാണ് ഇന്ത്യൻ രൂപയെ ഇനിയും സമ്മർദ്ദത്തിലാക്കുക എന്ന് റിപ്പോർട്ട് പറയുന്നു.

വിപണിയിൽ നിരക്ക് ഉയർന്നപ്പോൾ ദോഹയിലെ പണ വിനിമയ സ്ഥാപനങ്ങളിൽ ഒരു റിയാലിനു ചിലയിടങ്ങളിൽ 21 രൂപ 58 പൈസലഭിച്ചപ്പോൾ മറ്റു ചില സ്ഥാപനങ്ങളിൽ 21 രൂപ 64 പൈസ വരെയാണു വിനിമയ നിരക്ക് ലഭിച്ചത്. പണ വിനിമയ സ്ഥാപനങ്ങൾ തമ്മിൽ ഏതാനും ദിർഹത്തിന്റെ വ്യത്യാസം മാത്രമാണുള്ളത്. അവധിക്കായി നാട്ടിലേക്കു പോകാത്ത പ്രവാസികൾക്കു വിനിമയ നിരക്കിലെ വർധന ഗുണകരമാണ്. ശമ്പള ദിവസങ്ങൾ കഴിഞ്ഞതേയുള്ളു എന്നതിനാൽ  പ്രവാസികളിൽ മിക്കവരും നാട്ടിലേക്കു പണം അയയ്ക്കുന്ന തിരക്കിലാണ്.

ഡോളറിന്റെ മൂല്യം വർധിക്കുന്നതും അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില വർധിക്കുന്നതുമാണ് രൂപയുടെ തകർച്ചക്കുള്ള മറ്റു കാരണങ്ങൾ. ഒരു ഡോളറിന് 80 രൂപയോളമാണ് ഇപ്പോൾ രൂപയുടെ മൂല്യം.

വിദേശ നിക്ഷേപകർ ഇന്ത്യൻ മാർകെറ്റിൽ നിന്ന് പിൻവാങ്ങിയത് രൂപക്ക്‌ ഏൽപ്പിച്ച പ്രഹരം കുറക്കാൻ 41 ബില്ല്യൺ ഡോളറാണ് ഫെബ്രുവരി മുതൽ റിസേർവ് ബാങ്ക് വിപണിയിൽ ഇറക്കിയത്. ഇത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിലും കുറവുണ്ടാക്കിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News