Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
മാച്ച് ഡേ ഷട്ടിൽ സർവീസിൽ കളി കാണാനെത്തുന്നവർക്കും ഇപ്പോൾ ഹയ്യാ കാർഡിനായി അപേക്ഷിക്കാം

August 15, 2022

August 15, 2022

ദോഹ : ദോഹയിൽ താമസിക്കാതെ മാച്ച് ഡേ ഷട്ടിൽ സർവീസ് ഉപയോഗപ്പെടുത്തി ലോകകപ്പ് മത്സരങ്ങൾ കാണാനെത്തുന്നവർക്ക് ഹയ്യാ കാർഡിനായി ഇപ്പോൾ അപേക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു.

ഹയ്യ കാർഡ് വെബ്‌സൈറ്റ് വഴിയും  മൊബൈൽ ആപ്പുകൾ വഴിയും ഹയ്യാ കാർഡിനായി അപേക്ഷിക്കാവുന്നതാണ്. മാച്ച് ഡേ ഹയ്യ കാർഡ് ഉടമകൾക്ക് ഖത്തറിലേക്കുള്ള വിസാരഹിത  പ്രവേശനം അനുവദിക്കുന്നതിന് പുറമെ മത്സരങ്ങൾ കഴിയുന്ന മുറക്ക് 24 മണിക്കൂറിനകം അതാത് രാജ്യങ്ങളിലേക്ക് തിരിച്ചുപോകാനും  കഴിയും. സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനം (സാധുവായ മാച്ച് ടിക്കറ്റിനൊപ്പം), സൗജന്യ പൊതുഗതാഗത സൗകര്യം എന്നീ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കും.

നിലവിൽ,ഖത്തർ എയർവേയ്‌സ്, സൗദി, ഫ്‌ളൈദുബായ്, എയർ അറേബ്യ, കുവൈറ്റ് എയർവേയ്‌സ്, ഒമാൻ എയർ എന്നിവയുൾപ്പെടെയുള്ള മേഖലയിലെ നിരവധി വിമാനക്കമ്പനികൾ ദോഹയിലേക്കും തിരിച്ചും മാച്ച് ഡേ ഷട്ടിൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഹയ്യ കാർഡ് ലഭിക്കുന്നതിന് ആരാധകർ അവരുടെ യാത്രാ വിവരങ്ങൾ നൽകിയാൽ മതിയാകും.

അതേസമയം,മാച്ച് ഡേ സർവീസുകൾ ഉപയോഗിക്കാത്ത ഖത്തറിൽ താമസക്കാരായ ലോകകപ്പ് ടിക്കറ്റ് നേടിയവരും ഹയ്യ കാർഡിന് അപേക്ഷിക്കേണ്ടതുണ്ട്.

അപേക്ഷിക്കാനുള്ള ലിങ്കുകൾ :
ഹയ്യ ഐ.ഒ.എസ് ലിങ്ക്
ഹയ്യ ഗൂഗ്ൾ പ്ളേ ലിങ്ക്

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News