Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തർ ഈത്തപ്പഴമേളയുടെ മൂന്നാം പതിപ്പ് നാളെ ആരംഭിക്കും

October 13, 2021

October 13, 2021

ദോഹ : മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയവും, കൃഷിവകുപ്പും ചേർന്നു സംയുക്തമായി സംഘടിപ്പിക്കുന്ന തദ്ദേശീയ ഈത്തപ്പഴ മേളയുടെ മൂന്നാം പതിപ്പ് നാളെ ആരംഭിക്കും. അറുപതോളം പ്രാദേശികഫാമുകളും, നിരവധി ദേശീയ കമ്പനികളും പങ്കെടുക്കുന്ന മേള പത്തുദിവസം നീണ്ടുനിൽക്കുമെന്ന് സംഘാടകർ അറിയിച്ചു. 

സൂഖ് വാഖിഫിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള സ്ക്വയറാണ് മേളയ്ക്ക് വേദിയാവുന്നത്. വൈകീട്ട് 3 മണി മുതൽ ഒൻപത് മണി വരെയാണ് പ്രദർശനത്തിന്റെ സമയം. വാരാന്ത്യങ്ങളിൽ പത്ത് മണിവരെ മേള നീണ്ടുനിൽക്കും. വിവിധ തരം ഈത്തപ്പഴങ്ങളെ ആളുകൾക്ക് പരിചയപ്പെടുത്താനും, ഈത്തപ്പഴത്തിന് കൂടുതൽ പ്രചാരം നൽകാനുമാണ് മേളയെന്ന് സംഘാടകരിൽ ഒരാളായ മുഹമ്മദ് അൽ സലീം അറിയിച്ചു. ചെറുകിട കർഷകർക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് ഈത്തപ്പഴങ്ങൾ വിൽക്കാനുള്ള അവസരമാണ് മേള. വേദിയിൽ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും, ഓരോ കമ്പനികൾക്കും സ്റ്റാളുകൾ അനുവദിച്ചിട്ടുണ്ടെന്നും സംഘാടകർ വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും, മാസ്ക് ധരിച്ച് മാത്രമേ മേള നടക്കുന്ന ഇടത്തേക്ക് പ്രവേശിക്കാവൂ എന്നും അധികൃതർ കൂട്ടിച്ചേർത്തു. മേള കാണാനെത്തുന്നവർ രണ്ട് ഡോസ് വാക്സിനും പൂർത്തിയാക്കിയിരിക്കണം.


Latest Related News