Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
നിങ്ങൾക്കും തിരക്കഥാകൃത്താവാം ദോഹ ഫിലിം ഇൻസ്റ്റിട്യൂട്ട്(ഡി.എഫ്.ഐ) തിരക്കഥാ ശിൽപശാല സംഘടിപ്പിക്കുന്നു

July 13, 2022

July 13, 2022

ദോഹ : ഖത്തർ സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്(DFI)ചലച്ചിത്ര-സിനിമാ മേഖലയിലെ നവാഗതരെ പ്രോത്സാഹിപ്പിക്കുന്നതിനായി തിരക്കഥാ ശിൽപശാല സംഘടിപ്പിക്കുന്നു.ആഗസ്റ്റ് 11 മുതൽ 15 വരെ നടക്കുന്ന ബിഗ്നേഴ്‌സ് ലാബിൽ താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

നോൺ-വെർബൽ സ്റ്റോറിടെല്ലിംഗ്, ക്യാരക്ടറൈസേഷൻ എന്നിവയുൾപ്പെടെ തിരക്കഥയുടെ രചനാഘടനയും ദൃശ്യഭാഷയുടെ വ്യാകരണവുമായിരിക്കും ശിൽപശാലയിലെ പ്രധാന വിഷയങ്ങൾ.ശില്പശാലയിലേക്ക്  തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡിഎഫ്‌ഐ സംഘത്തോടൊപ്പം  അവരുടെ സിനിമാ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും തുടർ വിദ്യാഭ്യാസത്തിനും ഗ്രാന്റുകൾക്കും അവസരം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഡിഎഫ്‌ഐയുടെ ട്രെയിനിംഗ് ആൻഡ് ഡെവലപ്‌മെന്റ് ടീമിൽ പ്രവർത്തിക്കുന്ന ആന്തിയ ദേവോട്ട,2013 മുതൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡെവലപ്‌മെന്റ് ടീമിൽ ജോലി ചെയ്യുന്ന അംന അൽ ബിനാലി ഉൾപ്പെടെയുള്ള പ്രമുഖർ  ശിൽപശാലക്ക് നേതൃത്വം നൽകും.

അപേക്ഷിക്കേണ്ട വിധം :

ഷോർട്ട് ഫിലിം ചെയ്യാനുള്ള ലോഗ്‌ലൈനും കഥാ സംഗ്രഹവും സഹിതം നിങ്ങളുടെ വിശദമായ ബയോഡാറ്റയും ഐഡി കോപ്പിയും ശില്പശാലയിൽ പങ്കെടുക്കാനുള്ള താൽപ്പര്യം വിശദീകരിക്കുന്ന  ചെറിയ കുറിപ്പും training@dohafilminstitute.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.300 ഖത്തർ റിയാലാണ് ഫീസ്.ഖത്തർ മ്യുസിയം കൾചറൽ പാസ് ഉള്ളവർക്ക് ഫീസിൽ പത്ത് ശതമാനം ഇളവ് ലഭിക്കും.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്റ്റ്-1.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News