Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ക്ഷേമപദ്ധതികളിൽ ചേരാം,കള്‍ച്ചറല്‍ ഫോറം പ്രവാസി ക്ഷേമ പദ്ധതി ബൂത്തുകള്‍ക്ക് നാളെ തുടക്കമാവും

June 22, 2022

June 22, 2022

ദോഹ :  'പ്രവാസി ക്ഷേമ പദ്ധതികൾ -അറിയാം 'എന്ന തലക്കെട്ടിൽ  നോർക്ക, കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമ ബോർഡ് എന്നിവയുടെ വിവിധ പദ്ധതികൾ, ഐ.സി.ബി.എഫ് ഇൻഷൂറൻസ് സ്‌കീം തുടങ്ങിയവ പരിചയപ്പടുത്താനും അംഗങ്ങളാക്കാനും ലക്ഷ്യമാക്കി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന പ്രവാസി  ക്ഷേമ പദ്ധതി ബൂത്തുകള്‍ക്ക് നാളെ തുടക്കമാവും..ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായാണ് ബൂത്തുകൾ ആരംഭിക്കുന്നത്..ക്ഷേമ പദ്ധതികളിൽ  അംഗങ്ങളാവുന്നതിന് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുക , പദ്ധതികൾ ആകര്‍ഷണീയമാക്കുന്നതിനും കാര്യക്ഷമായി നടപ്പിലാക്കുന്നതിനും വേണ്ട നിർദ്ദേശങ്ങൾ നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെ  ജൂണ്‍ 23 വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്ന ക്ഷേമ പദ്ധതി ബൂത്തുകള്‍ 29 ബുധനാഴ്ച വരെ നീണ്ടു നില്‍ക്കും.

 നുഐജയിലെ കള്‍ച്ചറല്‍ ഫോറം ആസ്ഥാനത്ത് വൈകുന്നേരം 6 മണിമുതല്‍ 9 മണി വരെയാണ്‌ ബൂത്തുകള്‍ പ്രവര്‍ത്തിക്കുക.
സാധാരണക്കാരായ പ്രവാസികൾക്ക് ക്ഷേമ, പെന്‍ഷന്‍  പദ്ധതികൾ വിശദമായി പരിചയപ്പെടുത്താനും അതില്‍ അംഗത്വം എടുക്കുന്നതിന്‌ അവരെ സഹായിക്കാനും ലക്ഷ്യമാക്കി  സംഘടിപ്പിക്കുന്ന ബൂത്തുകള്‍ക്ക് ഓരോ ദിവസവും വിവിധ ജില്ലാക്കമറ്റികള്‍ നേതൃത്വം നൽകുമെന്ന് കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, കാമ്പയിന്‍ കണ്‍വീനര്‍ ഫൈസല്‍ എടവനക്കാട് എന്നിവര്‍ അറിയിച്ചു.
കഴിഞ്ഞ ഏപ്രിൽ മുതലാണ് പ്രവാസി പെൻഷൻ തുക 3500 രൂപയായി ഉയർത്തിയത് , പ്രവാസി ക്ഷേമ പദ്ധതിയിൽ ചേരാനുള്ള പ്രായപരിധി 60 വയസ്സാണ്.
കൂടൂതല്‍ വിവരങ്ങള്‍ക്കായി 7062 9272/ 70682929 എന്ന നമ്പറിൽ ബന്ധപ്പെടാം.


Latest Related News