Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിലെ കോവിഡ് ബാധിതർക്ക് അഞ്ചു ദിവസത്തെ ഐസൊലേഷൻ മാത്രം,വിശദീകരണവുമായി ഹമദ് മെഡിക്കൽ കോർപറേഷൻ

October 27, 2022

October 27, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തറിൽ കോവിഡ്   ബാധിതരായ ആളുകൾ അഞ്ച് ദിവസം ഐസൊലേഷനിൽ കഴിയണമെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസഫ് അൽ മസ്‌ലമാനി.ഖത്തറിൽ താമസിക്കുന്നവർ അഞ്ചുദിവസം വീട്ടിൽ തനിച്ച് കഴിയണമെന്നാണ് നിർദേശം.പുറത്തുനിന്ന് വരുന്ന സന്ദർശകർ ഹോട്ടലിലാണ് അഞ്ചുദിവസം ഐസൊലേഷനിൽ കഴിയേണ്ടത്.ഖത്തർ ടെലിവിഷനുമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. 

"ആദ്യത്തെ അഞ്ച് ദിവസത്തെ ഐസൊലേഷനുശേഷം, ഇവർക്ക് പുറത്തിറങ്ങാം.എന്നാൽ മറ്റുള്ളവരുമായി ഇടപഴകുമ്പോൾ മാസ്ക് ധരിക്കണം. മുറിയിലോ കാറിലോ അവർ മാസ്ക് ധരിക്കേണ്ടതില്ല," ഡോ. അൽ-മസ്‌ലമാനി പറഞ്ഞു.

അതേസമയം,ഖത്തറിലേക്ക് വരുന്ന യാത്രക്കാർക്കുള്ള കോവിഡ് നിയന്ത്രണങ്ങളിൽ നവംബർ ഒന്ന് ചൊവ്വ മുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.ഇതനുസരിച്ച്,ഖത്തറിലേക്ക് വരുന്നവർ യാത്രക്ക് മുമ്പോ ഖത്തറിൽ എത്തിയതിന് ശേഷമോ കോവിഡ് പരിശോധനകൾ നടത്തേണ്ടതില്ല.ആരോഗ്യ കേന്ദ്രങ്ങളിൽ പ്രവേശിക്കുമ്പോൾ മാത്രമായിരിക്കും ഇഹ്തിറാസ് ആപ് നിർബന്ധമുണ്ടാവുക.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News