January 21, 2022
January 21, 2022
ദോഹ : ഖത്തറിലെ സബാഹ് അൽ അഹമ്മദ് കോറിഡോർ ഒരു മാസത്തേക്ക് അടച്ചിടുമെന്ന് പൊതുമരാമത്ത് വകുപ്പായ അഷ്‌ഗാൽ അറിയിച്ചു. കോറിഡോറിന്റെ വടക്കുഭാഗത്താണ് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഗതാഗതം നിയന്ത്രിക്കുന്നത്. ഇന്നുമുതൽ ഫെബ്രുവരി 21 വരെയാണ് നിയന്ത്രണങ്ങൾ. സബാഹ് അൽ അഹ്മദ് കോറിഡോറിന്റെ വടക്ക് ഭാഗത്തേക്ക് യാത്ര ചെയ്യുന്ന ആളുകൾ പകരമായി അൽ ഹെൻ ഐസിബ തെരുവിലൂടെ സർവീസ് റോഡിലേക്ക് പ്രവേശിക്കണമെന്ന് അധികൃതർ അറിയിച്ചു.