Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തറിലേക്കുള്ള യാത്രാ നയത്തിൽ വീണ്ടും മാറ്റം,യു.എ.ഇയും സൗദിയും റെഡ്‌ലിസ്റ്റിൽ തന്നെ

December 29, 2021

December 29, 2021

ദോഹ : രാജ്യത്തിന്റെ ട്രാവൽ ലിസ്റ്റിൽ മാറ്റങ്ങൾ വരുത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഓരോ രാജ്യത്തെയും കോവിഡ് സാഹചര്യം കൃത്യമായി വിലയിരുത്തിയ ശേഷമാണ് ലിസ്റ്റിൽ മാറ്റങ്ങൾ വരുത്തിയത്. നിലവിലെ പട്ടിക പ്രകാരം 159 രാജ്യങ്ങളാണ് ഗ്രീൻ ലിസ്റ്റിൽ ഉള്ളത്. നേരത്തെ ഇത് 175 ആയിരുന്നു. 23 രാജ്യങ്ങൾ ഉൾപ്പെട്ടിരുന്ന റെഡ് ലിസ്റ്റിൽ ഇപ്പോൾ 47 രാജ്യങ്ങൾ ഉണ്ട്. അതിതീവ്രവ്യാപനമുള്ള എക്സെപ്ഷണൽ റെഡ് ലിസ്റ്റിൽ ഒൻപത് രാജ്യങ്ങളാണ് ഉൾപെട്ടിട്ടുള്ളത്. 


സൗദി, യുഎഇ, ലെബനൻ, ജോർദാൻ കെനിയ തുടങ്ങിയ രാജ്യങ്ങൾ റെഡ് ലിസ്റ്റിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് നേരത്തെ ആശയക്കുഴപ്പങ്ങൾ ഉടലെടുത്തിരുന്നു. സൗദിയടക്കമുള്ള രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ ഉൾപെടുത്തിയതായി ഖത്തർ എയർവേയ്സ് പ്രഖ്യാപിക്കുകയും, പിന്നീട് പ്രഖ്യാപനം പിൻവലിക്കുകയും ചെയ്തിരുന്നു. ഫിലിപൈൻസിനെ കടുത്ത നിയന്ത്രണങ്ങളുള്ള അതിതീവ്രപട്ടികയിൽ നിന്നും റെഡ് ലിസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്. ജനുവരി ഒന്ന് വൈകീട്ട് 7 മണി മുതലാണ് പുതിയ ലിസ്റ്റ് പ്രാബല്യത്തിൽ വരിക. ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത്, നേപ്പാൾ, പാകിസ്ഥാൻ, ബോട്സ്വാന, ലെസോത്തോ, നമീബിയ, സിംബാംബ്‌വേ എന്നിവയാണ് എക്സെപ്ഷണൽ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങൾ.


Latest Related News