Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ നോട്ടുകൾക്ക് പകരം ഡിജിറ്റൽ കറൻസി പുറത്തിറക്കുമെന്ന് സെൻട്രൽ ബാങ്ക് ഗവർണർ

June 22, 2022

June 22, 2022

ദോഹ : നിലവിൽ ഉപയോഗിച്ചുവരുന്ന നോട്ടുകൾക്ക് പകരം ഉപയോഗിക്കാവുന്ന ഡിജിറ്റൽ കറൻസി പുറത്തിറക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ഷെയ്ഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സഊദ് അൽ താനി അറിയിച്ചു.ഖത്തർ ഇക്കണോമിക് ഫോറം അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതിനായുള്ള പ്രവർത്തനം പ്രാരംഭഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിജിറ്റൽ കറൻസി പുറത്തിറങ്ങിയാൽ ഇപ്പോൾ ഉപയോഗിക്കുന്ന റിയാലിന് പകരം അത് ഉപയോഗിക്കാനാവും. പ്രിന്റ് കറൻസിയുടെ ഉപയോഗം കുറക്കുകയും സാമ്പത്തിക വിനിമയങ്ങൾ കൂടുതൽ എളുപ്പമാക്കുകയുമാണ് ഡിജിറ്റൽ കറൻസിയുടെ ലക്ഷ്യം.

"ലോകത്തെ പല സെൻട്രൽ ബാങ്കുകളും (രാജ്യങ്ങളും) ഡിജിറ്റൽ കറൺസി ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നുണ്ട്. ഖത്തറും അവയിൽ പെടുന്നു. ഇതിന് ഏറ്റവും അനുയോജ്യമായ സാങ്കേതിക വിദ്യ ഉപയോഗിക്കും. ഡിജിറ്റൽ കറൻസിയുടെ നേട്ടങ്ങളും വെല്ലുവിളികളും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നു," ഷെയ്ഖ് ബന്ദർ പറഞ്ഞു.

അതേസമയം, ഡിജിറ്റൽ കറൻസി നോട്ടുകളുടെ ഉപയോഗത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News