Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിലെ സ്കൂളിൽ വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചു എന്ന വിവാദം, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

March 25, 2022

March 25, 2022

ദോഹ : ഖത്തറിലെ പ്രമുഖ സ്വകാര്യ സ്കൂളുകളിലൊന്നിൽ അധ്യാപകൻ വിദ്യാർത്ഥിയെ മർദിച്ചെന്ന ആരോപണത്തിലെ നിജസ്ഥിതി വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. അധ്യാപകന്റെ ആക്രമണത്തിൽ തന്റെ പന്ത്രണ്ട് വയസുകാരനായ മകന് പരിക്കേറ്റെന്ന് ചൂണ്ടിക്കാണിച്ച് രക്ഷിതാവ് കൊടുത്ത പരാതിയിൽ പൊതുവിദ്യാഭ്യാസ മന്ത്രാലയം നടപടി എടുത്തിരുന്നു. അധ്യാപകനെ, മുഴുവൻ ആനുകൂല്യങ്ങളും കൊടുത്ത ശേഷം നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. സ്കൂളിലെ വിദ്യാർത്ഥികൾക്കിടയിൽ ഏറെ സ്വീകാര്യനായ മലയാളി അധ്യാപകനാണ് നാടുകടത്തൽ നടപടി നേരിടേണ്ടി വന്നത്. 

സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ച മന്ത്രാലയം സ്കൂളിലെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. അധ്യാപകന്റെ മർദ്ദനത്തിലല്ല, കുട്ടികൾക്കിടയിൽ ഉടലെടുത്ത സംഘർഷത്തെ തുടർന്നാണ് കുട്ടിക്ക് പരിക്കേറ്റതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. എട്ടാം ഗ്രേഡ് വിദ്യാർത്ഥിയായ കുട്ടി, ഏഴാം ഗ്രേഡിലെ വിദ്യാർത്ഥികൾ കളിച്ചുകൊണ്ടിരിക്കെ പന്ത് കൈവശപ്പെടുത്തുന്നതും, ഇതിൽ രോഷാകുലരായ വിദ്യാർത്ഥികൾ, കൂട്ടം ചേർന്ന് ഈ വിദ്യാർത്ഥിയെ ആക്രമിക്കുന്നതും സി.സി.ടി.വി  ദൃശ്യങ്ങളിൽ കാണാം. കുറ്റാരോപിതനായ അധ്യാപകനും, സ്കൂളിലെ മറ്റ് അധ്യാപകരും കുട്ടികൾക്കിടയിലെ തർക്കം അവസാനിപ്പിക്കുകയായിരുന്നു. സ്കൂളുകളിൽ ഇത്തരം പരാതികൾ ഉയരുന്നത് ഗൗരവമായി കാണുന്നുവെന്നും, സ്കൂളുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പരാതികൾ 155 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.


Latest Related News