Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തറിൽ വിദേശ ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ :കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി

May 18, 2022

May 18, 2022

ദോഹ :  ഖത്തറിൽ വിദേശികളായ ജീവനക്കാർക്ക് ആരോഗ്യ സുരക്ഷാ ഇൻഷുറൻസ് നിർബന്ധമാക്കുന്ന കരട് പ്രമേയത്തിന് മന്ത്രിസഭ അംഗീകാരം നൽകി.

രാജ്യത്തെ ആരോഗ്യ സേവനങ്ങൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കരട് പ്രമേയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം അമീരി ദിവാനിൽ ചേർന്ന പതിവ് കാബിനറ്റ് യോഗത്തിലാണ് തീരുമാനം.കരട് പ്രമേയത്തിന്റെ വിശദാംശങ്ങൾ ഖത്തർ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (ജിസിഒ)   ട്വിറ്ററിൽ പ്രസിദ്ധീകരിച്ചു.

കരട് പ്രമേയം അനുസരിച്ച്, രാജ്യത്തെ മുഴുവൻ പൗരൻമാർക്കും സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ  സൗജന്യ ആരോഗ്യ സേവനങ്ങൾ ലഭിക്കും.അതേസമയം,പ്രവാസി ജീവനക്കാർക്കും സന്ദർശക വിസയിൽ രാജ്യത്തെത്തുന്ന വിദേശികൾക്കും  അടിസ്ഥാന ആരോഗ്യ സംരക്ഷണ സേവനങ്ങൾ ഉറപ്പാക്കുന്നതിന് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായിരിക്കും.

ബാധകമാവുന്ന വിഭാഗങ്ങളും നിബന്ധനകളും :
പൊതു-സ്വകാര്യ മേഖലകളിലെ വിദേശ തൊഴിലാളികൾ(സാധാരണ ജോലികളിൽ ഏർപ്പെടുന്നവർ, കരകൗശല മേഖലകളിൽ തൊഴിലെടുക്കുന്നവർ, വീട്ടുജോലിക്കാർ, സന്ദർശകർ എന്നിവർ ഉൾപെടെ)

അടിസ്ഥാന ആരോഗ്യ സേവനങ്ങൾക്ക് പുറമെ രോഗ  പ്രതിരോധം,രോഗശമനം, രോഗികളുടെപുനരധിവാസം എന്നിവ ഉൾപ്പെടുന്നു.

തൊഴിലുടമകളോ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നവരോ ആണ് ജീവനക്കാരുടെ ഹെൽത്ത് ഇൻഷുറൻസിനുള്ള പ്രീമിയം അടക്കേണ്ടത്.

ഇൻഷുറൻസ് കമ്പനികൾ തൊഴിലുടമകൾക്കോ റിക്രൂട്ട് ചെയ്യുന്നവർക്കോ  ആരോഗ്യ ഇൻഷുറൻസ് കാർഡുകളോ തത്തുല്യമായ നിയമസാധുതയുള്ള രേഖകളോ നൽകണം.ആരോഗ്യ സേവനങ്ങൾക്കുള്ള ആശുപത്രികളും ക്ലിനിക്കുകളും ഇതിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

കരട് നിയമത്തിൽ വ്യവസ്ഥ ചെയ്തത് പ്രകാരം,സന്ദർശകർക്കുള്ള അടിസ്ഥാന ആരോഗ്യ സേവനങ്ങളിൽ അടിയന്തര, അപകട ചികിത്സാ സേവനങ്ങളും(എമർജൻസി) ഉൾപ്പെടുത്തിയിരിക്കണം.

ഇൻഷുറൻസ് പ്രതിമാസ പ്രീമിയം തുക പരമാവധി 50 ഖത്തർ റിയാലിൽ കൂടരുത്.

സ്ഥാപനത്തിൽ നിന്ന് വിരമിക്കുന്ന ജീവനക്കാരെ ഇൻഷുറൻസ് പോളിസിയിൽ നിന്ന് നീക്കം ചെയ്യാൻ, തൊഴിലുടമകളും റിക്രൂട്ടർമാരും പ്രസ്തുത തൊഴിൽ(റിക്രൂട്ട്മെന്റ്) കരാർ അവസാനിപ്പിക്കുമ്പോൾ തന്നെ ഇൻഷുറൻസ് കമ്പനിയെ വിവരം അറിയിച്ചിരിക്കണം.

ഒരു ജീവനക്കാരനോ റിക്രൂട്ടിങ് ഏജൻസിയോ തൊഴിലുടമയോ  തൊഴിൽ കരാർ അവസാനിച്ചതിന് ശേഷം പുതിയ തൊഴിലുടമയുടെ കീഴിലേക്ക് സ്പോൺസർഷിപ്പ് മാറുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ, ഇൻഷുറൻസ് പോളിസിയുടെയോ  നിയമപരമായി അനുവദിക്കപ്പെട്ട താമസ കാലയളവോ അവസാനിക്കുന്നതുവരെ ഇൻഷുറൻസ് പരിരക്ഷ നീട്ടി നൽകേണ്ടതാണ്.ആദ്യം ഏതാണോ അവസാനിക്കുന്നത് ആ കാലയളവായിരിക്കും പരിഗണിക്കുക.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News