Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ലോകകപ്പ് സന്ദർശകർക്കായി കാബിൻ മാതൃകയിൽ താമസ കേന്ദ്രങ്ങൾ ഒരുക്കുമെന്ന് സുപ്രീം കമ്മറ്റി

August 13, 2022

August 13, 2022

ദോഹ : ഫിഫ ലോകകപ്പിനായി എത്തുന്ന സന്ദർശകർക്ക് താമസ സൗകര്യം ഒരുക്കാൻ കാബിൻ രൂപത്തിലുള്ള താമസകേന്ദ്രങ്ങൾ ഒരുക്കുമെന്ന് സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി.സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയിൽ (എസ്‌സി) ഹൗസിംഗ് ഡിപ്പാർട്ട്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഒമർ അൽ ജാബർ ഖത്തർ ടെലിവിഷനുമായി സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്.

"അപ്പാർട്ട്മെന്റുകളും വില്ലകളും ഹോട്ടലുകളും ക്രൂയിസ് ഷിപ്പ് ഹോട്ടലുകളും പോലെ,താമസ സൗകര്യങ്ങളുടെ ഒന്നിലധികം ഓപ്ഷനുകളിലൊന്നാണ് കാബിൻ മാതൃകയിലുള്ള ഇത്തരം  ഫാൻ വില്ലേജുകൾ"-അദ്ദേഹം പറഞ്ഞു.ഖത്തർ ഫ്രീ സോൺ, മാൾ ഓഫ് ഖത്തർ, ലുസൈൽ മൾട്ടിപർപ്പസ് ഹാൾ എന്നിവിടങ്ങളിലെ ഫാൻസ് വില്ലേജുകൾക്ക് കീഴിലുള്ള മൂന്ന് കേന്ദ്രങ്ങളിലാണ്  ക്യാബിൻ ശൈലിയിലുള്ള താമസസൗകര്യം ഒരുക്കുന്നതെന്നും മെട്രോ റെയിൽ ഉൾപ്പെടെയുള്ള പൊതുഗതാഗത സൗകര്യം ഉള്ള കേന്ദ്രങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോട്ടൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന 8,000-ലധികം ക്യാബിൻ ശൈലിയിലുള്ള താമസസൗകര്യങ്ങളാണ് സജ്ജമാക്കുകയെന്നും  ഒമർ അൽ ജാബർ പറഞ്ഞു. www.qatar2022.qa എന്ന വെബ്‌സൈറ്റ് വഴി ഇത്തരം താമസസ്ഥലങ്ങൾ ബുക് ചെയ്യാവുന്നതാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News