Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തറിൽ നിന്ന് ബാങ്ക് വായ്പയെടുത്ത് 'മുങ്ങി'യാൽ രക്ഷപ്പെടുമോ,ബ്രിട്ടീഷ് പൗരൻ അഞ്ച് വർഷങ്ങൾക്ക് ശേഷം ഇറാഖിൽ അറസ്റ്റിലായി

July 21, 2023

July 21, 2023

ന്യൂസ് ഏജൻസി
ദോഹ :അഞ്ച് വർഷങ്ങൾക്ക് മുമ്പ് ബാങ്ക് വായ്പയെടുത്ത് ഖത്തറിൽ നിന്ന് രാജ്യം വിട്ട ബ്രിട്ടീഷ് പൗരൻ ഇറാഖിൽ അറസ്റ്റിലായി. ബ്രിട്ടീഷ് പൗരനും ബ്രിട്ടീഷ് എണ്ണ കമ്പനിയിൽ ജീവനക്കാരനുമായിരുന്ന ബ്രയാൻ ഗ്ലെൻഡ്‌നിഗ് ആണ് ഇറാഖ് സന്ദർശനത്തിനിടെ അറസ്റ്റിലായതെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2018 ൽ ഖത്തർ നാഷണൽ ബാങ്കിൽ നിന്ന്  20,000 ബ്രിട്ടീഷ് പൗണ്ട്(22,124)വായ്പയെടുത്ത പ്രതി വായ്പ തിരിച്ചടക്കാതെ രാജ്യം വിടുകയായിരുന്നു. ഇന്റർപോൾ വഴി ഇദ്ദേഹത്തിനെതിരെ അഞ്ച് വർഷം മുമ്പ് ഖത്തറിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു

അതേസമയം,ഖത്തർ വിട്ട ശേഷം സ്‌കോട്ട്‌ലൻഡിൽ ജോലി ചെയ്യുകയായിരുന്ന ബ്രയാൻ ഗ്ലെൻഡ്‌നിഗിന് അസുഖം ബാധിച്ചതിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടതായും ഇക്കാരണത്താലാണ് വായ്‌പ തിരിച്ചടക്കാൻ കഴിയാതെ വന്നതെന്നും ഗ്ലെൻഡിനിംഗിന്റെ ഭാര്യ കിംബർലി 'ഗാർഡിയൻ' പത്രത്തോട് പറഞ്ഞു.ഖത്തർ നാഷണൽ ബാങ്കുമായി ഇപ്പോഴും ബന്ധപ്പെടാറുണ്ടെന്നും പ്രതിമാസ പണമടയ്ക്കൽ ഇപ്പോഴും തുടരുന്നുണ്ടെന്നും അവർ പറഞ്ഞു.അറസ്റ്റ് ചെയ്ത് 45 ദിവസത്തിനകം പ്രതിയെ വാദിയായ രാജ്യത്തിന് കൈമാറണമെന്ന നിബന്ധന  ഇറാഖ് നടപ്പാക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. 
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News