Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ബൂസ്റ്റർ ഡോസ് സ്വീകരിക്കാതെ ഖത്തറിലെത്തുന്നവർ അഞ്ചുദിവസം കൊറന്റൈനിൽ കഴിയണം

March 09, 2022

March 09, 2022

ദോഹ : ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്നും ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാതെ ഖത്തറിൽ എത്തുന്ന യാത്രക്കാർ, അഞ്ചുദിവസം കൊറന്റൈനിൽ കഴിയണമെന്ന് പൊതുജനാരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ ഉൾപ്പെട്ട 'റെഡ് ഹെൽത്ത് ക്യാറ്റഗറിയിലെ രാജ്യങ്ങളിൽ നിന്നുള്ള താമസവിസക്കാർക്കാണ് ഈ നിബന്ധന. ഒൻപത് മാസമാണ് കോവിഡിന്റെ രണ്ടാം ഡോസ് വാക്സിന് കണക്കാക്കിയിരുന്ന കാലാവധി, ഈ സമയപരിധി പിന്നിട്ടവർക്കാണ് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയത്. 

രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് ഒൻപത് മാസമായിട്ടും ബൂസ്റ്റർ ഡോസ് എടുക്കാത്ത വ്യക്തികൾക്ക് സന്ദർശകവിസയിൽ ഖത്തറിലെത്താൻ കഴിയില്ല. അതേസമയം, കോവിഡിൽ നിന്ന് മുക്തി നേടിയിട്ട് ഒൻപത് മാസം പിന്നിടാത്ത വ്യക്തികൾക്ക് കൊറന്റൈൻ വേണ്ടതില്ല, ഇവർക്ക് വാക്സിനേഷന് തുല്യമായ പ്രതിരോധശേഷി ഉണ്ടെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ബൂസ്റ്റർ ഡോസ് എടുക്കാതെ ഖത്തറിൽ എത്തുന്ന താമസവിസക്കാർ കൊറന്റൈനിന്റെ അഞ്ചാം ദിവസം ആന്റിജൻ ടെസ്റ്റ്‌ ചെയ്യണം. യാത്രക്ക് 48 മണിക്കൂർ മുൻപെങ്കിലും എടുത്ത ആർ. ടി. പീ. സീ. ആർ പരിശോധനാ ഫലം ഹാജരാക്കാനും ഇവർക്ക് നിർദേശമുണ്ട്.


Latest Related News