Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
പന്ത്രണ്ട് മുതൽ പതിനഞ്ച് വയസുവരെയുള്ള കുട്ടികളുടെ ബൂസ്റ്റർ വാക്സിന് ഖത്തർ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം

January 09, 2022

January 09, 2022

ദോഹ : കുട്ടികളിൽ കോവിഡ് പ്രതിരോധശേഷി വർധിപ്പിക്കാനായി ഫിസർ ബയോടെക് തയ്യാറാക്കിയ വാക്സിന് ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. 12 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകുക. ഒമിക്രോണിനെ പ്രതിരോധിക്കാനും വാക്സിന് ശേഷിയുണ്ടെന്നാണ് പ്രതീക്ഷയെന്ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കുറിപ്പിലൂടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

2021 മെയ് മാസത്തിലാണ് കുട്ടികൾക്കും വാക്സിൻ നൽകാൻ ഖത്തർ തീരുമാനിച്ചത്. രാജ്യത്തെ 90 ശതമാനം കുട്ടികളും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. വാക്സിനേഷൻ പ്രക്രിയ പൂർത്തിയായി, ആറ് മാസം പിന്നിട്ട കുട്ടികൾക്കാണ് ബൂസ്റ്റർ ഡോസ് നൽകുക. എല്ലാ പ്രൈമറി ഹെൽത്ത് കെയർ സെന്ററുകളിലും ബൂസ്റ്റർ ഡോസ് ലഭ്യമാണെന്നും, സംശയനിവാരണത്തിനും ബുക്കിങ്ങിനും 4027 7077 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.


Latest Related News