Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ ഇഹ്തിറാസിൽ അറിയാം, ഖത്തർ ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്

November 16, 2021

November 16, 2021

ദോഹ : രണ്ട് ഡോസ് വാക്സിനേഷൻ നൽകാനുള്ള നടപടികൾ ഏതാണ്ട് പൂർത്തിയായിട്ടും അനുദിനം കോവിഡ് കേസുകൾ ഉണ്ടാവുന്ന സാഹചര്യത്തിൽ, മൂന്നാം ഡോസ് നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് ഖത്തർ ആരോഗ്യമന്ത്രാലയം. പ്രായഭേദമന്യേ ഏവരും ബൂസ്റ്റർ ഡോസ് സ്വീകരിക്കണം എന്ന നിർദേശത്തിന് പിന്നാലെ, ഇഹ്തിറാസ് ആപ്പിൽ ഇതുസംബന്ധിച്ച കാര്യങ്ങൾ ഉൾപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു. 

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് നിശ്ചിതസമയപരിധി കഴിഞ്ഞിട്ടും ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്ത വ്യക്തികളുടെ ഇഹ്തിറാസ് ആപ്പിൽ നിന്നും ഗോൾഡൻ ഫ്രെയിം നീക്കം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ആറുമാസമാണ് രണ്ടാം ഡോസിനും മൂന്നാം ഡോസിനും ഇടയിൽ ആവശ്യമായ ഇടവേള. എട്ടുമാസങ്ങളോളം കാത്തിരുന്ന ശേഷമേ ബൂസ്റ്റർ ഡോസ് എടുക്കേണ്ടതുള്ളൂ എന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും, പ്രതിരോധശേഷി ആറുമാസങ്ങൾക്ക് ശേഷം ദുർബലമാവുന്നുണ്ടെന്ന് പഠനങ്ങളിൽ തെളിഞ്ഞതോടെയാണ് സമയപരിധി ആറുമാസം ആക്കിയത്. ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നത് സംബന്ധിച്ചുള്ള സംശയനിവാരണത്തിന് 40277077 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.


Latest Related News