Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
2022 വർഷത്തിന്റെ മാതൃകയിലൊരു കെട്ടിടം, ഖത്തറിലെ നിർമിതി ശ്രദ്ധ നേടുന്നു

February 26, 2022

February 26, 2022

ദോഹ : ഈ വർഷമവസാനം മിഡിൽ ഈസ്റ്റ് മേഖലയിലെ പ്രഥമ ലോകകപ്പിന് ആതിഥ്യം അരുളാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ. കാല്പന്തിന്റെ വിശ്വമാമാങ്കത്തിന് വേദിയാവുന്നതോടെ 2022 എന്ന വർഷം രാജ്യത്തിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെടും. 2022 എന്ന വർഷം ഖത്തറിന് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നത് രേഖപ്പെടുത്താൻ, 2022 ലെ അക്കങ്ങളുടെ മാതൃകയിൽ കെട്ടിട്ടമുയരുകയാണ് രാജ്യത്ത്. 

ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ എതിരെയുള്ള ദോഹ സ്പോർട്സ് സിറ്റിയ്ക്ക് സമീപമാണ് കെട്ടിടമുയരുന്നത്. അൽ തുമാമ സ്റ്റേഡിയത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇബ്രാഹിം.എം.ജൈദ ആണ് ഈ കെട്ടിടം രൂപകൽപന ചെയ്തിരിക്കുന്നത്. നാസർ ബിൻ ഹമദ് അൽ താനി എന്ന സംരംഭകനാണ് കെട്ടിടത്തിന്റെ ഉടമ. ഒരു വർഷത്തിന്റെ മാതൃകയിൽ ലോകത്ത് തന്നെ ഇതാദ്യമായാണ് ഒരു കെട്ടിടം ഉയരുന്നതെന്ന് വാസ്തുവിദഗ്ധരുടെ വെബ്‌സൈറ്റായ ഡിസീൻ വിശദീകരിച്ചു. കെട്ടിടത്തിന്റെ വശങ്ങളിൽ നിന്ന് നോക്കിയാലും, ആകാശക്കാഴ്ചയിലും 2022 എന്ന അക്കങ്ങൾ തെളിഞ്ഞുകാണാം. നാല് ബ്ലോക്കുകളിലായി നിർമിക്കുന്ന ഈ കെട്ടിടത്തിൽ സൂപ്പർമാർക്കറ്റ്, കഫെ, റസ്റ്റോറന്റുകൾ മുതലായവ പ്രവർത്തിക്കും. ലോകകപ്പിന് പന്തുരുളുന്നതിന് മുൻപ് തന്നെ ഈ അപൂർവ നിർമിതി ഉദ്ഘാടനം ചെയ്യപ്പെട്ടേക്കും.


Latest Related News