Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിലെ ടാങ്കർ ഉടമകൾ എത്രയും വേഗം വാഹനങ്ങളിൽ ട്രാക്കിംഗ് ഡിവൈസ് ഘടിപ്പിക്കണമെന്ന് അഷ്‌ഗാൽ

May 19, 2022

May 19, 2022

ദോഹ : മലിനജല ശുദ്ധീകരണ പ്ലാന്റുകളിലേക്ക് പ്രവേശിക്കുന്നതിന് വാഹനങ്ങളിൽ ഓഗസ്റ്റ് 1-ന് മുമ്പ് ട്രാക്കിംഗ് ഉപകരണങ്ങൾ സ്ഥാപിക്കണമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) ടാങ്കർ ഉടമകളെ ഓർമ്മിപ്പിച്ചു.ട്രാക്കിംഗ് ഉപകരണമില്ലാത്ത ടാങ്കറുകളുടെ അപേക്ഷകൾ സ്വീകരിക്കുന്നതും പെർമിറ്റ് പുതുക്കുന്നതും ഓഗസ്റ്റ് 1 മുതൽ നിർത്തിവയ്ക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ട്രാക്കിംഗ് ഡിവൈസുകൾ സ്ഥാപിക്കുന്നതിന് സാൽവ റോഡിൽ പ്രവർത്തിക്കുന്ന അഷ്‌ഗാൽ കസ്റ്റമർ സർവീസുമായാണ് ബന്ധപ്പെടേണ്ടത്. ഓരോ ടാങ്കറിനും ഒരു സിം കാർഡ് വീതമാണ് നൽകുക.സിം കാർഡ് കൈപ്പറ്റുന്നതോടൊപ്പം നിർദിഷ്ട അപേക്ഷാ ഫോമിൽ ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം   avltankersupport@ashghal.gov.qa എന്ന ഐഡിയിലേക്ക് ഇ മെയിൽ ചെയ്യണം.ഇ-മെയിൽ വഴി വിവരങ്ങൾ നൽകിയാലുടൻ വെഹിക്കിൾ ട്രാക്കിംഗ് സിസ്റ്റവുമായി ഉപകരണം ബന്ധിപ്പിക്കും.

നൽകിയ വിവരങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ആശയക്കുഴപ്പമുണ്ടെങ്കിൽ അഷ്‌ഗാൽ സാങ്കേതിക വിഭാഗത്തിൽ നിന്നുള്ള അംഗം ബന്ധപ്പെട്ട വ്യക്തിയെയോ കമ്പനിയെയോ  ബന്ധപ്പെടുമെന്നും അധികൃതർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് http://www.ashghal.gov.qa വെബ്‌സൈറ്റ് സന്ദർശിക്കുകയോ 188 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

മലിനജല ടാങ്കറുകളെ കൃത്യമായി നിരീക്ഷിക്കുകയും നിശ്ചിത പ്ലാന്റുകളിൽ മാത്രമാണ് മലിനജലം ഉപേക്ഷിക്കുന്നതെന്ന് ഉറപ്പുവരുത്താനുമാണ് ഇത്തരമൊരു നീക്കം.പാരിസ്ഥിതിക നിയമങ്ങളുടെ ലംഘനങ്ങൾ കുറയ്ക്കാനും ഇതിലൂടെ കഴിയും. 2022 ലെ ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ടാങ്കറുകളുടെ ഗതാഗതം നിയന്ത്രിക്കുന്നതിന് പുറമേയാണിതെന്നും അഷ്‌ഗാൽ   പ്രസ്താവനയിൽ അറിയിച്ചു.
ഖത്തറിൽ നിരവധി മലയാളികൾ ഈ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News