Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ റോഡുകളുടെ തകരാറുകൾ കണ്ടെത്താൻ പുതിയ സംവിധാനവുമായി പൊതുമരാമത്ത് വിഭാഗം

September 09, 2021

September 09, 2021

ദോഹ : ഖത്തറിൽ  റോഡുകളുടെ തകരാറുകൾ  കണ്ടുപിടിക്കാൻ ഇനി പുതുപുത്തൻ സാങ്കേതികവിദ്യ. റോഡുകളുടെയും, പാലങ്ങളുടെയും ഓടകളുടെയും കെട്ടുറപ്പും, ഇവയുടെ താഴ്ഭാഗത്തിന്റെ അവസ്ഥയും പരിശോധിക്കാൻ  ത്രിമാനറഡാറുകൾ തയ്യാറാക്കിയത് പൊതുമരാമത്ത് വിഭാഗമായ അഷ്‌ഗാൽ പുതിയ മാറ്റത്തിനൊരുങ്ങുന്നത്..

ഖത്തറിലെ പ്രധാന പാലങ്ങളിൽ ഒന്നായ അൽ അസീറി പാലത്തിൽ ഈ സാങ്കേതികവിദ്യ പരീക്ഷിച്ചു കഴിഞ്ഞു. റോഡുകളിൽ വിള്ളലോ ഗർത്തങ്ങളോ രൂപപെടുന്നതിന് മുൻപ് തന്നെ ഇവ തിരിച്ചറിയാനുള്ള ശേഷി ഈ റഡാറുകൾക്കുണ്ട്. നാല് മീറ്ററോളം താഴ്ചയിലെ ഭൂഗർഭവിവരങ്ങളും ഈ റഡാറുകൾ വഴി കൃത്യമായി അറിയാം. ആളുകളുടെ സുരക്ഷയും, ഒപ്പം സുഗമമായ ട്രാഫിക്കും മുന്നിൽകണ്ടാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് അഷ്‌ഗാൽ മേധാവിയായ എഞ്ചിനീയർ മുഹമ്മദ്‌ അൽ ഖഷാബി വ്യക്തമാക്കി. റോഡുകളുടെ മികവ് നിലനിർത്തുന്നത് വാഹനങ്ങളുടെ ഇന്ധനക്ഷമത വർധിപ്പിക്കാനും ഇതുപകരിക്കുമെന്ന്  എഞ്ചിനീയർ കൂട്ടിച്ചേർത്തു.

 


Latest Related News